Tuesday December 06, 2016
Latest Updates

നഴ്‌സിംഗ് ഹോമുകള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം വൈകുന്നത് പ്രതിസന്ധിയ്ക്ക് വഴിയൊരുക്കുന്നു

നഴ്‌സിംഗ് ഹോമുകള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം വൈകുന്നത് പ്രതിസന്ധിയ്ക്ക് വഴിയൊരുക്കുന്നു

കോര്‍ക്ക്: സര്‍ക്കാര്‍ ധനസഹായത്തിനായുള്ള നീണ്ട കാത്തിരുപ്പ് നഴ്‌സിംഗ് ഹോമുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ആക്കുന്നുവെന്ന് റിപ്പോര്‍ട്ട്.സര്‍ക്കാര്‍ ധനസാഹായം വൈകിപ്പിക്കുന്നത് രോഗികളുടെ ജീവനും അപകടത്തിലാക്കിയിരിക്കുകയാണ്. നഴ്‌സിംഗ് ഹോംസ് അയര്‍ലണ്ട് ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നഴ്‌സിംഗ് ഹോമുകള്‍ക്കുള്ള ഫണ്ട് വൈകിപ്പിക്കുന്നത് മൂലം രോഗികള്‍ മരണപ്പെടുന്ന സാഹചര്യം പോലും ഉണ്ടാകുന്നുണ്ടെന്ന് എന്‍എച്ച്‌ഐ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

122 സ്വകാര്യ കെയര്‍ ഹോമുകളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് എന്‍എച്ച്‌ഐ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ ധനസഹായത്തിന് അംഗീകാരം ലഭിക്കുന്നതിനു മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വരുന്നതായി സര്‍വെയില്‍ പങ്കെടുത്ത പകുതിയോളം നഴ്‌സിംഗ് ഹോമുകള്‍ അഭിപ്രായപ്പെട്ടു. ഒരു വിഭാഗം നഴ്‌സിംഗ് ഹോമുകള്‍ സര്‍ക്കാര്‍ ഫണ്ടിനായി 10 ആഴ്ച വരെ കാത്തിരിക്കേണ്ടി വന്നു. ഓരോ നഴ്‌സിംഗ് ഹോമിലും സര്‍ക്കാര്‍ ഫണ്ടിംഗ് കാത്ത് ശരാശരി 3.8 രോഗികള്‍ കാത്തിരിക്കുന്നതായാണ് എന്‍എച്ച്‌ഐയുടെ വിലയിരുത്തല്‍.

നിലവില്‍ 22,000 രോഗികളാണ് സര്‍ക്കാര്‍ ധനസഹായത്തിനായി കാത്തിരിക്കുന്നത്. ഒരാള്‍ക്ക് ശരാശരി 284.76 യൂറോ വീതം സര്‍ക്കാര്‍ ഫണ്ടിംഗ് ലഭിക്കും. കെയര്‍ ഹോമുകളിലെ രോഗികള്‍ക്കായി 23 മില്യന്‍ യൂറോ മാറ്റി വച്ചിട്ടുണ്ടെന്ന് മന്ത്രി കാതലീന്‍ ലിഞ്ച് പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ധനസഹായത്തിനായുള്ള കാത്തിരുപ്പിന്റെ കാലതാമസം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം
കുറഞ്ഞതായാണ് അധികൃതരുടെ വാദം.

Scroll To Top