Thursday December 08, 2016
Latest Updates

നഴ്‌സിംഗ് ഹോമുകളുടെ വെട്ടിച്ചുരുക്കിയ ധനസഹായം പുനസ്ഥാപിക്കണമെന്ന് നഴ്‌സിംഗ് ഹോംസ് അയര്‍ലണ്ട്

നഴ്‌സിംഗ് ഹോമുകളുടെ വെട്ടിച്ചുരുക്കിയ ധനസഹായം പുനസ്ഥാപിക്കണമെന്ന് നഴ്‌സിംഗ് ഹോംസ് അയര്‍ലണ്ട്

ഡബ്ലിന്‍: നഴ്‌സിംഗ് ഹോമുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നഴ്‌സിംഗ് ഹോം ഉടമകളുടെ സംഘടന. സംഘടന ഭാരവാഹികള്‍ ഗവണ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നഴ്‌സിംഗ് ഹോമുകള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത് നഴ്‌സിംഗ് ഹോമുകളുടെ ഭാവിയിലെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് നഴ്‌സിംഗ് ഹോം പ്രതിനിധികള്‍ പറഞ്ഞു. 

യുക്തിരഹിതമായാണ് സര്‍ക്കാര്‍ നഴ്‌സിംഗ് ഹോമുകള്‍ക്കുള്ള ഫണ്ടിംഗ് നിര്‍ത്തലാക്കിയതെന്നും പ്രതിനിധികള്‍ പറഞ്ഞു. പ്രായമായ ആളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കെയര്‍ ഹോമുകള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് കെയര്‍ ഹോമുകളുടെ പ്രതിനിധികള്‍ പറഞ്ഞു. 2030 ഓടെ 65 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ നഴ്‌സിംഗ് ഹോമുകള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. 

നഴ്‌സിംഗ് ഹോംസ് അയര്‍ലണ്ട് ഭാരവാഹികളാണ് ഗവണ്‍മെന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിനിധികള്‍ ടിഡിമാരുമായും സെനറ്റര്‍മാരുമായും കൂടിക്കാഴ്ച നടത്തി തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു. നഴ്‌സിംഗ് ഹോം സപ്പോര്‍ട്ട് സ്‌കീം എന്ന പേരില്‍ അനുവദിച്ചിരുന്ന ഫണ്ടാണ് സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. നഴ്‌സിംഗ് ഹോമുകള്‍ക്കായി വാര്‍ഷിക ബജറ്റില്‍ വകയിരുത്തുന്ന തുക 107 മില്യന്‍ യൂറോയായാണ് വെട്ടിച്ചുരുക്കിയത്. 2012 മുതലാണ് ഫണ്ട് വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിച്ചത്. 

Scroll To Top