Saturday December 03, 2016
Latest Updates

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് :ഉതുപ്പിനെ പിടികൂടി 

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് :ഉതുപ്പിനെ പിടികൂടി 

അബുദാബി: കുപ്രസിദ്ധമായ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് അബുദാബിയിലെ ഹോട്ടലില്‍ നിന്ന് ഇന്റര്‍പോളിന്റെ പിടിയിലായി.
പിടികൂടാന്‍ സഹായിക്കണമെന്നുള്ള സിബിഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്റര്‍പോള്‍ കഴിഞ്ഞയാഴ്ച ഉതുപ്പ് വര്‍ഗീസിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായി ഉതുപ്പ് വര്‍ഗീസ് അല്‍സറഫ ഏജന്‍സിയുടെ മറവില്‍ 300 കോടിയുടെ തട്ടിപ്പ് നടത്തി എന്നതാണ് കേസ്.
യുഎഇയും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം നടപടി ക്രമങ്ങള്‍ പാലിച്ചതിനു ശേഷം ഉതുപ്പിനെ ഇന്ത്യയില്‍ എത്തിക്കും.കൈമാറ്റകരാറില്‍ ഉള്‍പ്പെടാതെയുള്ള രാജ്യത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമം പുരോഗമിക്കവേയാണ് ഉതുപ്പ് അറസ്റ്റിലാ യത് 
ഉതുപ്പ് വര്‍ഗീസ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും ഇന്ത്യയിലേക്കു തിരികെ എത്താന്‍ അനുവദിക്കണമെന്നുമാണു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയത്.

Scroll To Top