Monday December 05, 2016
Latest Updates

നളന്ദ സര്‍വ്വകലാശാല വീണ്ടും തുറന്നു

നളന്ദ സര്‍വ്വകലാശാല വീണ്ടും തുറന്നു

പാറ്റ് ന: 800 വര്‍ഷങ്ങള്‍ക്കു ശേഷം നളന്ദ യൂണിവേഴ്‌സിറ്റി വീണ്ടും തുറന്നു. ഇന്ത്യയിലെ ഏറ്റവും പഴയ സര്‍വകലാശാലകളിലൊന്നാണ് നളന്ദ സര്‍വകലാശാല. എ.ഡി 1197 മുതലാണ് ഈ സര്‍വകലാശാല പ്രവര്‍ത്തിച്ചു വന്നത്. 1193 ല്‍ ഇക്യാര്‍ അദ്ബിന്‍ മുഹമ്മദിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഈ സര്‍വകലാശാല അടയ്ക്കുകയായിരുന്നു. ഇപ്പോള്‍ അതേപേരില്‍ തന്നെ ബീഹാറില്‍ പുതിയ സര്‍വകലാശാല പിറന്നിരിക്കുകയാണ്.

നളന്ദയുടെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്ന ബീഹാറിലെ വിദൂരഗ്രാമമായ രാജ് ഗിറിലാണ് ഈ പുതിയ സര്‍വകലാശാല ആരംഭിച്ചിരിക്കുന്നത്. 2, 700 കോടി രൂപയാണ് സര്‍വകലാശാലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ ലോക നിലവാരത്തിലുള്ള സര്‍വകലാശാലയാക്കുകയാണ് ലക്ഷ്യം. 

വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ആണ് സര്‍വകലാശാല പ്രവേശനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ജപ്പാന്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 വിദ്യാര്‍ത്ഥികളും 11 അധ്യാപകരുമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രമൂഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ സര്‍വകലാശാലയുടെ ചാന്‍സലറും ഡോ. ഗോപ സഭര്‍വാള്‍ വൈസ് ചാന്‍സറുമാണ്. സ്‌ക്കുള്‍ ഓഫ് ഇക്കോളജി ആന്റ് എന്‍വയണ്‍മെന്റല്‍ സയന്‍സസ്, സ്‌ക്കൂള്‍ ഓഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് എന്നിവയാണ് പുതിയ നളന്ദ സര്‍വകലാശാലയിലെ ഫാക്കല്‍റ്റികള്‍.

Scroll To Top