Sunday December 04, 2016
Latest Updates

നര മാറ്റാനും മുടി വരാനും സബോള നീര് ഉത്തമമെന്നു ഗവേഷകര്‍

നര മാറ്റാനും മുടി വരാനും സബോള നീര് ഉത്തമമെന്നു ഗവേഷകര്‍

നര മാറ്റാനും മുടി വരാനും സബോള നീര് ഉത്തമമെന്നു ഗവേഷകര്‍. സബോള നീര് തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചാല്‍ മുടി വളരുകയും നര തടയാനും കഴിയുമെന്നു ഗവേഷകര്‍ കണ്ടെത്തി. കൂടാതെ സബോള നീര് മുടിയിലെ കീടാണുക്കളെ നശിപ്പിക്കാനും ഫംഗസ് ബാധ തടയാനും ഫലപ്രദമാണ്. ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

മുടി വളരുന്നതിന് ആവശ്യമായ ഫോളിക്കില്‍സിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ സബോള നീരിനു കഴിവുണ്ടെന്നാണ് കണ്ടെത്തല്‍. ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യവും പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റായ കറ്റാലെയ്‌സുകളുടെ അഭാവവുമാണ് മുടി നരയ്ക്കാന്‍ കാരണം. എന്നാല്‍ സബോള നീരിനു ഈ അവസ്ഥ ചെറുക്കാന്‍ കഴിവുണ്ട്.

വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി6 കാത്സ്യം, സള്‍ഫര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യത്താല്‍ സമ്പുഷ്ടമാണ് സബോള നീര്. അതുകൊണ്ട് തന്നെ സബോള നീരിനു തലയോട്ടിയിലെ കീടാണുക്കളേയും നശിപ്പിക്കാന്‍ കഴിവുണ്ട്.

സബോള നീരിലെ സള്‍ഫറിന്റെ സാന്നിധ്യമാണ് മുടി വളരാന്‍ സഹായിക്കുന്ന ഒരു ഘടകം. സബോള നീരും തേനും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി വളരാനും,നര ഒഴിവാക്കാനും നല്ലതാണ്. കുളിക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് സബോള നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് താരാന്‍ അകറ്റാന്‍ നല്ലതാണ്. ഉലുവ കുഴമ്പ് പരുവത്തില്‍ അരച്ചതും സബോള നീരും ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്

Scroll To Top