Wednesday December 07, 2016
Latest Updates

നരേന്ദ്ര മോഡി സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച ഇന്ന്; ഇന്റര്‍നെറ്റ് മൌലികാവകാശം: ഫെയ്‌സ്ബുക്ക് മേധാവി

നരേന്ദ്ര മോഡി സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച ഇന്ന്; ഇന്റര്‍നെറ്റ് മൌലികാവകാശം: ഫെയ്‌സ്ബുക്ക് മേധാവി

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളില്‍ ഫെയ്‌സ്ബുക്കിന്റെ സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പുറമേ കേന്ദ്ര മന്ത്രിമാരുമായും സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച നടത്തും. ഗംഗാ ശുചീകരണം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഫെയ്‌സ്ബുക്ക് സഹായം തേടിയേക്കും.

രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ഫെയ്‌സ്ബുക്ക് സിഇഒ ഇന്നലെ ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി എന്ന സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുത്തു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് മൌലികാവകാശമാണെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫെയ്‌സ്ബുക്ക് സഹകരിക്കുമെന്നും സുക്കര്‍ബര്‍ഗ്. അമേരിക്ക കഴിഞ്ഞാല്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന രാജ്യമാണ് ഇന്ത്യ.

ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നല്ലൊരു ശതമാനവും ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും കൂടിയാണ്. എന്നാല്‍ ഇപ്പോള്‍ ലോകത്തില്‍ മൂന്നിലൊന്നു പേര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ല. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ആശയമാണ് ഫെയ്‌സ്ബുക്ക് മുന്നോട്ടുവയ്കുന്നതെന്നും ഫെയ്‌സ്ബുക്ക് മേധാവി പറഞ്ഞു. കഴിഞ്ഞ

Scroll To Top