Saturday December 10, 2016
Latest Updates

നരേന്ദ്ര മോഡി സര്‍ക്കാരും ഇരുട്ടടി തുടങ്ങി; റെയില്‍വേ നിരക്ക് കുത്തനെ കൂട്ടി

നരേന്ദ്ര മോഡി സര്‍ക്കാരും ഇരുട്ടടി തുടങ്ങി; റെയില്‍വേ നിരക്ക് കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരും ഇരുട്ടടി തുടങ്ങി. റെയില്‍വേ ബജറ്റിനു തൊട്ട് മുമ്പ് റെയില്‍വേ യാത്രാക്കൂലിയും ചരക്ക് കൂലിയും കുത്തനെ കൂട്ടി. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവുമാണ് കൂട്ടിയത്. കൂട്ടിയ നിരക്കുകള്‍ 25 നു രാത്രി മുതല്‍ നിലവില വരും. നിരക്ക് വര്‍ദ്ധനയിലൂടെ 8000 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരുമാനം നടപ്പില്‍ വരുത്തുക മാത്രമാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തതെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡ പ്രതികരിച്ചു. ഇനിയും നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും സദാനന്ദ ഗൌഡ പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. എല്ലാ ക്ലാസുകളിലും നിരക്ക് വര്‍ദ്ധനയുണ്ടാകും. അമിതമായ ബസ് കൂലി കാരണം ദീര്‍ഘദൂര യാത്രകള്‍ക്ക് ട്രെയിനെ ആശ്രയിക്കുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന തീരുമാനമാണ് മോഡി ഗവണ്‍മെന്റിന്റെത്.

Scroll To Top