Tuesday December 06, 2016
Latest Updates

നരേന്ദ്ര മോഡി വിവാഹവിവരം മറച്ചുവെച്ച കേസ് :12 ന് കോടതി വാദം കേള്‍ക്കും 

നരേന്ദ്ര മോഡി വിവാഹവിവരം മറച്ചുവെച്ച കേസ് :12 ന് കോടതി വാദം കേള്‍ക്കും 

ന്യൂഡല്‍ഹി: വിവാഹക്കാര്യം മറച്ച് വെച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തണമെന്ന കേസില്‍ അഹമ്മദബാദ് റൂറല്‍ കോടതി ഈ മാസം 12 ന് വാദം കേള്‍ക്കും. അഹമ്മദാബാദ് റൂറല്‍ കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.എം ഷെയ്ഖാണ് കേസില്‍ വാദം കേള്‍ക്കുക. 2012 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിവാഹക്കാര്യം മറച്ചുവെച്ചതിനാണ് ആം ആദ്മി പാര്‍ട്ടി നേതാവ് നിഷാന്ത് വര്‍മ്മ കോടതിയെ സമീപിച്ചത്. നിഷാന്ത് വര്‍മ്മയുടെ വാദം കേട്ട കോടതി കേസ് 12 ലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ മെയ് 21 ന് അഹമ്മദാബാദ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ മോഡി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നിഷാന്ത് കോടതിയെ സമീപിച്ചത്. അതേസമയം മണിനഗര്‍ നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ പി.ജെ ജഡേജക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വഡോദര മണ്ഡലത്തില്‍ നിന്നു മത്സരിക്കാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മോഡി ആദ്യമായി തന്റെ വിവാഹക്കാര്യം സമ്മതിച്ചത്.

നേരത്തെ വിവാഹക്കോളം മോദി ഒഴിച്ചിടാറാണ് പതിവ്. തെറ്റായ തെളിവ് നല്‍കല്‍, സത്യപ്രതിജ്ഞാ ലംഘനം, മറ്റുള്ളവരെ വഞ്ചിക്കല്‍ എന്നിവ നടത്തിയ മോദിക്കെതിരെ ഐ.പി.സി പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് നിഷാന്ത് കോടതിയെ സമീപിച

Scroll To Top