Saturday December 03, 2016
Latest Updates

നരേന്ദ്ര മോഡി വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ പ്രവാസികള്‍ക്ക് മന്ത്രിയില്ലാതായി

നരേന്ദ്ര മോഡി വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ പ്രവാസികള്‍ക്ക് മന്ത്രിയില്ലാതായി

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ മന്ത്രിമാരുടെ എണ്ണം കുറയ്ക്കാന്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ പ്രവാസികള്‍ക്ക് മന്ത്രിയില്ലാതായി. വിദേശകാര്യ വകുപ്പിനൊപ്പമാണ് പ്രവാസികാര്യ വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്തത്. ഇതോടെ പ്രവാസികാര്യ വകുപ്പിന് പ്രത്യേക മന്ത്രി ഉണ്ടായിരുന്നത് ഇല്ലാതായി.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പ്രവാസികാര്യ വകുപ്പ് രൂപീകരിച്ചത്. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലാവധി തീരുന്നത് വരെ പ്രവാസികാര്യ വകുപ്പ് പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ മോഡി മന്ത്രിമാരുടെ എണ്ണം കുറയ്ക്കാന്‍ ചില വകുപ്പുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ പ്രവാസികാര്യ വകുപ്പും മന്ത്രിയും നഷ്ടപ്പെട്ടു.

കൂടുതല്‍ കാലം പ്രവാസികാര്യ വകുപ്പിന്റെ മന്ത്രിയായി ചുമതല വഹിച്ചത് വയലാര്‍ രവിയായിരുന്നു. എന്നാല്‍ ഇക്കാലയളവിലൊന്നും പ്രവാസി വോട്ടവകാശം ഉള്‍പ്പെടെ പ്രവാസികള്‍ ഉന്നയിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളിലും തീരുമാനമായില്ല. ഒരു മന്ത്രിയും മന്ത്രാലയവും ഉണ്ടായിരുന്നിട്ട് കൂടി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെട്ടെങ്കില്‍ മന്ത്രാലയം കൂട്ടിയോജിപ്പിച്ചതിന് ശേഷം എന്താകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.

Scroll To Top