Sunday December 11, 2016
Latest Updates

നരേന്ദ്ര മോഡി മന്ത്രിസഭയില്‍ കേരളത്തിന് രണ്ട് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സുരേഷ് ഗോപി

നരേന്ദ്ര മോഡി മന്ത്രിസഭയില്‍ കേരളത്തിന് രണ്ട് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: നരേന്ദ്ര മോഡി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാരെയെങ്കിലും ലഭിക്കുമെന്ന് സുരേഷ് ഗോപി. മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം കേരളത്തില്‍ തിരിച്ചെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. ഉടന്‍ തന്നെ കേന്ദ്രമന്ത്രിസഭാ വികസിപ്പിക്കുമെന്നും മന്ത്രിസഭാ വികസനത്തില്‍ കേരളത്തിന്റെ കാര്യം പരിഗണിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം സുരേഷ് ഗോപി മന്ത്രിയാകുമോ എന്ന ചോദ്യത്തിന് തനിക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഡി ആവശ്യപ്പെട്ടിരുന്നതായും സുരേഷ് ഗോപി വെളിപ്പെടുത്തി. അടുത്തമാസം പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി വീണ്ടും കൂടിക്കാഴ്ച നടത്താനിരിക്കുകയാണെന്നും സുരേഷ് ഗോപി അറിയിച്ചു.

നേരത്തെ കോണ്‍ഗ്രസ് അനുഭാവിയായിരുന്ന സുരേഷ് ഗോപി ഈ തെരഞ്ഞെടുപ്പോടെയാണ് ബിജെപി പക്ഷത്തേക്ക് ചാഞ്ഞത്. കരുണാകരനുമായി അടുപ്പം പുലര്‍ത്തിയിരുന്ന സുരേഷ് ഗോപിയുടെ പേര് പല തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ പറഞ്ഞു കേട്ടിരുന്നു. കോണ്‍ഗ്രസുമായി അത്രയും അടുപ്പം പുലര്‍ത്തിയിരുന്ന സുരേഷ് ഗോപി അപ്രതീക്ഷിതമായാണ് ബിജെപി പാളയത്തില്‍ എത്തിയത്.

 

Scroll To Top