Friday December 09, 2016
Latest Updates

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി ചുമതലയേറ്റു; മന്ത്രിമാരുടെ വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി ചുമതലയേറ്റു; മന്ത്രിമാരുടെ വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റു. രാജ്യത്തിന്റെ പതിനഞ്ചാമത്തെ പ്രധാനമാന്ത്രിയായാണ് മോഡി സ്ഥാനമേറ്റത്.  രാവിലെ എട്ടരയോടു കൂടിയാണ് പാര്‍ലമെന്റ് സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. മോഡി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മാധ്യമങ്ങളിലൂടെ പ്രചരിച്ച വകുപ്പുകളില്‍ വലിയ മാറ്റമില്ല. സുപ്രധാന വകുപ്പായ പ്രതിരോധ വകുപ്പ് നരേന്ദ്ര മോഡി തന്നെ കൈകാര്യം ചെയ്യുമെന്നു ഇന്നലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും പ്രതിരോധ വകുപ്പ് മോഡിയുടെ വിശ്വസ്തനായ അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്കി. പ്രധിരോധ വകുപ്പിന് പുറമേ ധനകാര്യം , കോര്‍പ്പറേറ്റ് കാര്യം എന്നീ വകുപ്പുകളും ജെയ്റ്റ്‌ലിക്ക് തന്നെയാണ്.

പേഴ്‌സണല്‍,പെന്‍ഷന്‍,ആറ്റോമിക് എനര്‍ജി, ബഹിരാകാശ വകുപ്പ്, മന്ത്രിമാര്‍ക്ക് നല്‍കാത്ത മറ്റ് വകുപ്പുകള്‍ എന്നിവയുടെ ചുമതലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോടിക്കുള്ളത്. രാജ്‌നാഥ് സിങ്ങാണ് പുതിയ ആഭ്യന്തര മന്ത്രി, സുഷമ സ്വരാജിന് വിദേശകാര്യ വകുപ്പും പ്രവാസികാര്യ വകുപ്പും ലഭിച്ചു. വെങ്കയ്യ നായിഡവിന് നഗര വികസനം, പാര്‍ലമെന്ററി കാര്യം, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ഹൗസിംഗ് ഡെവലപ്‌മെന്റ് എന്നീ വകുപ്പുകള്‍ ലഭിച്ചു.cabinet

ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പ് , ഉപരിതല ഗതാഗതം, ഷിപ്പിംഗ് എന്നീ വകുപ്പുകള്‍ ലഭിച്ചു. പാതി മലയാളിയായ കാസര്‍ഗോഡ് സ്വദേശി സദാനന്ദ ഗൗഡയാണ് പുതിയ റെയില്‍വേ മന്ത്രി, ഉമാഭാരതിക്ക്  ജലസേചനം, ഗംഗാ ശുചീകരണം എന്നീ വകുപ്പുകള്‍ ലഭിച്ചപ്പോള്‍ ഗോപിനാഥ് മുണ്ടെയ്ക്ക് കുടിവെള്ളം, രാംവിലാസ് പാസ്വാന് ഭക്ഷ്യം, ഉപഭോക്തൃ കാര്യം എന്നീ വകുപ്പുകളും ലഭിച്ചു.

മനേക ഗാന്ധി വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയാകും. രവി ശങ്കര്‍ പ്രസാദിനു നിയമം, ടെലികോം എന്നീ വകുപ്പുകള്‍ ലഭിച്ചു. ഹര്‍ഷവര്‍ദ്ദന്‍ ആരോഗ്യം, കുടുംബക്ഷേമം, സ്മൃതി ഇറാനി മാനവ വിഭവ ശേഷി വികസനം പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി,വാര്‍ത്താ വിതരണം എന്നിവരാണ് മറ്റ് മന്ത്രിമാര്‍.

Scroll To Top