Tuesday December 06, 2016
Latest Updates

നരേന്ദ്ര മോഡി പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

നരേന്ദ്ര മോഡി പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതുജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. വൈകിട്ട് 6.10നാണ് സത്യപ്രതിജ്ഞ നടന്നത്. മോദിക്ക് പിറകെ രാജ്‌നാഥ് സിംഗും സുഷമ സ്വരാജും സത്യപ്രതിജ്ഞ ചെയ്തു. 24 ക്യാബിനറ്റ് മന്ത്രിമാരടക്കം 45 അംഗ മന്ത്രിസഭയാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്നത്.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെങിങ് തോബ്‌ഗെ, മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ രാഷ്ട്ര നേതാക്കളും.  മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരുമുള്‍പ്പെടെ നാലായിരത്തോളം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

മോഡിക്കൊപ്പം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിഞ്ഞ ചെയ്ത് അധികാരമേറ്റു.

ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍

രാജ്‌നാഥ് സിങ് (ആഭ്യന്തരം), അരുണ്‍ ജെയ്റ്റ്‌ലി (ധനകാര്യം, പ്രതിരോധ വകുപ്പിന്റെ അധികചുമതല), സുഷമാ സ്വരാജ് (വിദേശകാര്യം), വെങ്കയ്യ നായിഡു (നഗരവികസനം, ദാരിദ്ര്യനിര്‍മാര്‍ജനം), സദാനന്ദ ഗൗഡ (റയില്‍വേ), ഉമാഭാരതി (ജലവിഭവം), നിതിന്‍ ഗഡ്കരി (ഗതാഗതം), നജ്മാ ഹെപ്ത്തുള്ള (ന്യൂനപക്ഷ ക്ഷേമം), മേനക ഗാന്ധി (വനിതാ, ശിശുക്ഷേമം), അനന്ത് കുമാര്‍ (പാര്‍ലമെന്ററികാര്യം), രവിശങ്കര്‍ പ്രസാദ് (നിയമം, നീതിന്യായം), സ്മൃതി ഇറാനി (മാനവവിഭവ ശേഷി), ഹര്‍ഷവര്‍ധന്‍ ( ആരോഗ്യം), അശോക് ഗജപതി രാജു (വ്യോമയാനം), ഗോപിനാഥ് മുണ്ടേ, കല്‍രാജ് മിശ്ര, താവര്‍ചന്ദ് ഗേഹ്‌ലോട്ട്, എന്‍ഡിഎ ഘടകകക്ഷി പ്രതിനിധികളായി റാം വിലാസ് പാസ്വാന്‍, അനന്ത് ഗീഥേ, ഹര്‍സിംറത് കൗര്‍, നരേന്ദ്രസിങ് തോമര്‍, ജൂവല്‍ ഓറം, രാധാമോഹന്‍ സിങ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
cabinetn
മുന്‍ കരസേന മേധാവി ജനറല്‍ വികെ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വികെ സിംഗിനെ കൂടാതെ റാവു ഇന്ദര്‍ജിത് സന്തോഷ് ഗാംഗ് വാര്‍, ശ്രീപദ് നായിക്, ധര്‍മേന്ദ്ര പ്രധാന്‍, സര്‍വാനന്ദ് സോണ്‍വാള്‍, പ്രകാശ് ജാവേദ്ക്കര്‍, പീയൂഷ് ഗോയല്‍ (വാണിജ്യം), ജിതേന്ദ്രസിങ്, നിര്‍മലാ സീതാരാമന്‍. എന്നിവരാണ് സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

സഹമന്ത്രിമാര്‍

ജി.എം.സിദ്ധേശ്വര, മനോജ് സിന്‍ഹ, ഉപേന്ദ്രകുഷാവ, പൊന്‍ രാധാകൃഷ്ണന്‍, കിരണ്‍ റിജ്ജു, കൃഷ്ണപാല്‍ ഗുജ്ജര്‍, സഞ്ജയ് കുമാര്‍ ബല്യാന്‍, മന്‍സുഖ്ഭായി വാസവ, റാവു സാബ് ധാന്‍വേ, വിഷ്ണു ദേവ് സായി, സുദര്‍ശന്‍ ഭഗത്ത്.

Scroll To Top