Thursday December 08, 2016
Latest Updates

നരേന്ദ്ര മോഡി കര്‍ത്താവിന്റെ ദാസനെന്ന് സണ്‍ഡേ ശാലോമിന്റെ മുഖപ്രസംഗം,കേരളാ കോണ്‍ഗ്രസിനെതിരെയും ഒളിയമ്പ്

നരേന്ദ്ര മോഡി കര്‍ത്താവിന്റെ ദാസനെന്ന് സണ്‍ഡേ ശാലോമിന്റെ മുഖപ്രസംഗം,കേരളാ കോണ്‍ഗ്രസിനെതിരെയും ഒളിയമ്പ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ത്താവിന്റെ ദാസനെന്ന് സണ്‍ഡേശാലോം ആഴ്ചപ്പതിപ്പ്. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലീമിസ് കത്തോലിക്ക ബാവ രക്ഷാധികാരിയായ സണ്‍ഡെ ശാലോം ആഴ്ചപ്പതിപ്പിലാണ് മോഡി സ്തുതി.

എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്ന് വരുന്നുവെന്നും അതിനാല്‍ ദൈവദത്തമായ അധികാരങ്ങളെ മാനിക്കണമെന്നുമാണ് ബൈബിള്‍ പറയുന്നത്. ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ ഒന്നും സംഭവിക്കില്ല. അതുകൊണ്ട് തന്നെ നരേന്ദ്രമോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണ്.

ദൈവം അനുവദിച്ചതാണെങ്കില്‍ അതിനെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയും ഉണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യനന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോഡി എന്നും ആഴ്ചപ്പതിപ്പ് പറയുന്നു. ഈ തെരഞ്ഞെടുപ്പ് ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണ് എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ശത്രുവെന്ന് നാം കരുതുന്നവരിലൂടെ പോലും നമ്മെ അനുഗ്രഹിക്കാം. കാരണം, എല്ലാ അധികാരികളുടെയും മുകളിലുള്ള അധികാരിയാണ് ദൈവം. തന്മൂലം സകലതും നന്മയാക്കാന്‍ കഴിവുള്ള കര്‍ത്താവിന് നരേന്ദ്രമോദി സര്‍ക്കാരിലൂടെ നമ്മുടെ നാടിനെയും സഭയെയും അനുഗ്രഹിക്കാന്‍ പറ്റും എന്ന ചിന്ത, ആശങ്കകള്‍ ഒഴിവാക്കി പ്രത്യാശയോടെ പ്രാര്‍ത്ഥിക്കാന്‍ നമ്മെ ശക്തിപ്പെടുത്തണം എന്നാണ് ചീഫ് എഡിറ്റര്‍ ബെന്നി പുന്നത്തുറ എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നത്.

കോണ്‍ഗ്രസിന് ഭരണം കിട്ടാതിരുന്നതിനെയും മുഖപ്രസംഗം മുഖപ്രസംഗത്തില്‍ നല്ലതായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.’അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ്. ഒരേ പാര്‍ട്ടി തന്നെ തുടര്‍ച്ചയായി അധികാരം കൈയാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീര്‍ണിക്കുകയും ചെയ്യുക സ്വാഭാവികമാണ്. അതുകൊണ്ട് അധികാരത്തില്‍നിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ്. അതിനാല്‍, കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണ്.

കേരളാ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ വിമര്‍ശിക്കാനും മുഖപ്രസംഗം മടിക്കുന്നില്ല.’ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യകക്ഷികളുടെയെല്ലാം ഇംഗിതത്തിനു വഴങ്ങി ഭരിക്കുന്ന ദേശീയ പാര്‍ട്ടികള്‍ക്ക് ശക്തമായ ഭരണം കാഴ്ചവയ്ക്കുക സാധ്യമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ദേശീയ പാര്‍ട്ടികള്‍ ദുര്‍ബലമാവുകയും പ്രാദേശിക പാര്‍ട്ടികള്‍ ശക്തരാവുകയും ചെയ്തതിനാല്‍ ഭരണത്തില്‍ പങ്കാളിത്തമുള്ള പ്രാദേശിക പാര്‍ട്ടികളുടെ അഴിമതികളും സ്വാര്‍ത്ഥതയും രാജ്യത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്എന്നാണ് വിമര്‍ശനം 

Scroll To Top