Friday December 09, 2016
Latest Updates

നരേന്ദ്ര മോഡിയേക്കാള്‍ സമ്പന്നന്‍ അരവിന്ദ് കേജ്രിവാള്‍

നരേന്ദ്ര മോഡിയേക്കാള്‍ സമ്പന്നന്‍ അരവിന്ദ് കേജ്രിവാള്‍

വാരണാസി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെക്കാള്‍ സമ്പന്നന്‍. ഇരുവരും വാരണാസിയില്‍ സമര്‍പ്പിച്ച നാമനിര്‌ദ്ദേശ പത്രികയ്‌ക്കൊപ്പമാണ് സ്വത്ത് വിവരങ്ങള്‍ പ്രഖ്യാപിച്ചത്. മോഡിയെക്കാള്‍ 64 ലക്ഷം രൂപയുടെ അധിക സ്വത്തിനു ഉടമയാണ് കേജ്രിവാള്‍. 1.5 രൂപയുടെ സ്വത്ത് വിവരങ്ങളാണ് മോഡി നാമനിര്‍ദ്ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കേജ്രിവാളിനും ഭാര്യയ്ക്കും കൂടി 2.14 കോടി രൂപയുടെ സ്വത്ത് ഉണ്ട്. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഉദ്യോഗസ്ഥയായ സുനിതയാണ് കേജ്രിവാളിന്റെ ഭാര്യ.

സ്ഥലവും മറ്റ് സ്വത്തുക്കളും കൂടി 51, 57,582 രൂപയും, 1.35 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ വളകളും  29,700 രൂപ കൈവശവും ഉണ്ടെന്നാണ് മോഡി പ്രഖ്യാപിച്ചത്. അതേസമയം മോഡി തന്റെ ഭാര്യ യശോദ ബെന്നിന്റെ സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ നല്കിയിട്ടില്ല. മോഡി മത്സരിക്കുന്ന രണ്ടാം മണ്ഡലമായ വഡോദരയില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലാണ് അദ്ദേഹം താന്‍ വിവാഹിതനാണെന്ന് വെളിപ്പെടുത്തിയത്. റിട്ടയേഡ് സ്‌കൂള്‍ അധ്യാപികയാണ് യശോദ ബെന്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് കാര്യമായ സമ്പാദ്യം ഉണ്ടാകാനിടയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഡിയുടെ ഗാന്ധി നഗറിലെ വീടിന് ഒരു കോടി രൂപ വിലമതിപ്പുണ്ട്. സ്വന്തമായി വാഹനങ്ങളില്ല.

കേജ്രിവാളിന് ഗാസിയാബാദിലെ ഇന്ദിരപുരത്തും ഹരിയാനിയയിലെ ശിവാനിയിലുമായി രണ്ടു ഫ്‌ലാറ്റുകള്‍ സ്വന്തമായി ഉണ്ട്. ഇന്ദിരപുരത്തെ ഫ്‌ലാറ്റിന് 55 ലക്ഷം രൂപയും ഗാസിയാബാദിലെ ഫ്‌ലാറ്റിന് 37 ലക്ഷം രൂപയും മൂല്യമുണ്ട്. കേജ്രിവാളിന്റെ ഭാര്യ സുനിതയുടെ പേരില്‍ ഗുഡ്ഗാവില്‍ ഒരു കോടി രൂപയുടെ ഫ്‌ലാറ്റ് ഉണ്ട്. 9 ലക്ഷം രൂപ വിലമതിക്കുന്ന 300 ഗ്രാം സ്വര്‍ണ്ണവും കേജ്രിവാളിന്റെ ഭാര്യയുടെ പേരിലുണ്ട്. പണമായി കേജ്രിവാളിന്റെ കൈവശം 15,000 രൂപയും ഭാര്യുടെ പക്കല്‍ 10000 രൂപയുമുണ്ട്. ഭാര്യയുടെ പേരില്‍ 30 ലക്ഷം രൂപയുടെ ഹൌസിംഗ് ലോണുണ്ട്.

Scroll To Top