Tuesday December 06, 2016
Latest Updates

നരേന്ദ്ര മോഡിയെ സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം

നരേന്ദ്ര മോഡിയെ സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം

കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകാന്‍ സാധ്യത തെളിഞ്ഞതോടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അദ്ദേഹത്തോടുള്ള സമീപനം മാറ്റുന്നു. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി ലത്തീന്‍ കത്തോലിക്ക സഭയുടെ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം. ഏത് സര്‍ക്കാര്‍ വന്നാലും സ്ഥിരതയുള്ള സര്‍ക്കാരാണ് വേണ്ടത്. മോഡി ഉള്‍പ്പെടെ ആരു പ്രധാനമന്ത്രി ആയാലും സ്വാഗതം ചെയ്യുന്നുവെന്നും സൂസൈപാക്യം പറഞ്ഞു.

നേരത്തെ യാക്കോബായ സഭ ഉള്‍പ്പെടെ വിവിധ സഭകളുടെ അധ്യക്ഷന്മാരും മോഡിയെ അനുകൂലിച്ചിരുന്നു. ഗുജറാത്തില്‍ ക്രിസ്ത്യാനികള്‍ക്ക് ആരാധന സ്വാതന്ത്ര്യം അനുവദിച്ചാല്‍ മോഡി വരുന്നതിനോട് എതിര്‍പ്പില്ലെന്ന് ചില മതമേലധ്യക്ഷന്‍മാര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ എത്തിയ നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്താന്‍ െ്രെകസ്തവ മതമേലധ്യക്ഷന്‍മാര്‍ തയ്യാറായതും നേരത്തെ വാര്‍ത്തയായിരുന്നു.

Scroll To Top