Sunday December 11, 2016
Latest Updates

നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തില്‍ വീണ്ടും അറസ്റ്റ്

നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തില്‍ വീണ്ടും അറസ്റ്റ്

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തില്‍ വീണ്ടും അറസ്റ്റ്. നരേന്ദ്ര മോഡിയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ചതിന് അഞ്ചല്‍ സ്വദേശിയായ രജീഷ് എന്ന യുവാവാണ് അറസ്റ്റിലായത്. ബിജെപി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കൊല്ലത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കുന്നംകുളം പോളിടെക്‌നിക്കിന്റെ മാഗസിന്‍ എഡിറ്റര്‍ക്കെതിരെയും ശ്രീകൃഷ്ണ കോളജിന്റെ മാഗസിന്‍ ഭാരവാഹികള്‍ക്കെതിരെയും കേസെടുത്തത് വലിയ വിവാദമായിരുന്നു.

Scroll To Top