Saturday December 10, 2016
Latest Updates

നരേന്ദ്ര മോഡിയെ ഭീകരവാദിയാക്കിയ കോളജ് മാഗസിന്‍ വിവാദത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

നരേന്ദ്ര മോഡിയെ ഭീകരവാദിയാക്കിയ കോളജ് മാഗസിന്‍ വിവാദത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭീകര വാദികള്‍ക്കൊപ്പം ചിത്രീകരിച്ച് കോളജ് മാഗസിന്‍ പുറത്തിറക്കിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. കുന്നംകുളം ഗവ. പോളിടെക്‌നിക്കിലെ മാഗസിന്റെ പത്രാധിപ സമിതി അംഗങ്ങളാണ് അറസ്റ്റിലായത്.

സ്റ്റാഫ്എഡിറ്റര്‍ ഗോപി, സ്റ്റുഡന്റ്‌സ് എഡിറ്റര്‍ പ്രവീണ്‍ സി, സബ് എഡിറ്റര്‍ നിഖില്‍ പി. ജിസ്മണ്‍ ജെയിംസ്, ശ്യാം കെ.ആര്‍, പ്രസുടമ രാജീവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചീഫ് എഡിറ്റര്‍ കൂടിയായ കോളജ് പ്രിന്‍സിപ്പല്‍ കൃഷ്ണന്‍കുട്ടിയും പ്രതിയാണ്. എന്നാല്‍ അസുഖബാധിതനായതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്തവരെ ജാമ്യം നല്‍കി വിട്ടയച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സംഭവം വിവാദമായതോടെ മാഗസിന്‍ സമിതിയില്‍പ്പെട്ട അഞ്ച് വിദ്യാര്‍ഥികളെ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ മാഗസിന്‍ പിന്‍വലിക്കാനും കോളജ് അധികൃതര്‍ തീരുമാനിച്ചു. ലിറ്റ്‌സോക്‌നിഗ എന്ന പേരില് പ്രസിദ്ധീകരിച്ച 201213 വര്‍ഷത്തെ മാഗസിനാണ് വിവാദമായത്. ഇതില്‍ നെഗറ്റീവ് ഫെയ്‌സസ് എന്ന തലക്കെട്ടില്‍ അല്‍ഖൊയ്ദ ഭീകരന്‍ ബിന്‍ ലാദന്‍, അജ്മല്‍ കസബ്, വീരപ്പന്‍ എന്നിവര്‍ക്കൊപ്പമാണ് മോഡിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്.

Scroll To Top