Tuesday December 06, 2016
Latest Updates

നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എന്‍ഡിഎ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുമതി നല്കി.  ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മോദി രാഷ്ട്രഭവനില്‍ എത്തി സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടിയത്. തിങ്കളാഴ്ച വൈകീട്ട് 6മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് ചടങ്ങ്.

നേരത്തെ ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ മോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. അദ്വാനിയാണ് മോഡിയുടെ പേര് നിര്‍ദ്ദേശിച്ചത്. യോഗത്തില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ മോഡി ഏറെ വികാരാധീനനായാണ് സംസാരിച്ചത്. രാജ്യവും പാര്‍ട്ടിയും അമ്മയ്ക്ക് തുല്യമാണെന്ന് തന്റെ ആദ്യ പ്രസംഗത്തില്‍ മോഡി സൂചിപ്പിച്ചു.

ബിജെപി എംപിമാരുടെ യോഗത്തിനു ശേഷം എന്‍ഡിഎ എംപിമാരുടെ സമ്പൂര്‍ണ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മോഡിയെ എന്‍ഡിഎ എംപിമാരുടെ നേതാവായും തെരഞ്ഞെടുക്കും. ബിജെപി നേതാവ് കരിയാമുണ്ട സ്പീക്കര്‍ ആകുമെന്നാണ് സൂചന. നേരത്തെ മുതിര്‍ന്ന നേതാവ് അദ്വാനിയെ സ്പീക്കര്‍ ആക്കാന്‍ മോഡി ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.

Scroll To Top