Sunday December 11, 2016
Latest Updates

നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല റിലയന്‍സ് ഉദ്യോഗസ്ഥര്‍ക്കെന്ന് കേജ്രിവാള്‍

നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല റിലയന്‍സ് ഉദ്യോഗസ്ഥര്‍ക്കെന്ന് കേജ്രിവാള്‍

വാരണാസി: വാരണാസിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എകോപ്പിപ്പിക്കാന്‍ റിലയന്‍സിന്റെ മുപ്പതിലധികം ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍. ഇവര്‍ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കേജ്രിവാള്‍ പറഞ്ഞു. മോഡിയുടെ പേരെടുത്ത് പറയാതെ എന്നാല്‍ കൃത്യമായി മോഡിയെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു ഈ പ്രസ്താവന.

കള്ളപ്പണം ഉപയോഗിച്ചാണ് മോഡി പ്രചരണം നടത്തുന്നതെന്നും കേജ്രിവാള്‍ ആരോപിച്ചു. കള്ളപ്പണം ഉപയോഗിച്ച് മോഡി നടത്തുന്ന പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടു.നരേന്ദ്ര മോഡിയുടെ പ്രചരണങ്ങളില്‍ മയങ്ങി വോട്ട് നല്‍കിയാല്‍ മോഡി രാജ്യത്തെ തീറെഴുതി വില്‍ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍.

ഗുജറാത്തിലെ ഗ്രാമങ്ങളെ മോഡി തീറെഴുതി വിറ്റു. അതുപോലെ രാജ്യത്തെയും വില്ക്കാനാണ് മോഡിയുടെ ശ്രമമെന്നും കേജ്രിവാള്‍ ആരോപിച്ചു. വാരണാസിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Scroll To Top