Saturday December 10, 2016
Latest Updates

നരേന്ദ്ര മോഡിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി ശ്രീകൃഷ്ണ കോളജ് മാഗസിനും

നരേന്ദ്ര മോഡിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി ശ്രീകൃഷ്ണ കോളജ് മാഗസിനും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി മറ്റൊരു കോളജ് മാഗസിന്‍ കൂടി. കുന്നംകുളം പോളിടെക്‌നിക്കിന്റെ കോളജ് മാഗസിന്‍ വിവാദമായതിന് പിന്നാലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മാഗസിനാണ് മോഡിക്കെതിരെ വ്യക്തിഹത്യാ പരമായ പരാമര്‍ശങ്ങളുമായി പ്രസിദ്ധീകരിച്ചത്. പദപ്രശ്‌നം എന്ന തലക്കെട്ടിലാണ് മോഡിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുള്ളത്.

മോഡിയെ കൂടാതെ മാതാ അമൃതാനന്ദമയി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്‍മോഹന്‍ സിംഗ്, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശശി തരൂര്‍, രാഹുല്‍ഗാന്ധി, അരവിന്ദ് കേജ്‌രിവാള്‍ എന്നിവരെക്കുറിച്ചും വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങളുണ്ട്. മാഗസിന്റെ എണ്‍പതാം പേജിലാണ് വിവാദ പരാമര്‍ശങ്ങള്‍. വിപിന്‍രാജ് ആണ് സ്റ്റുഡന്റ് എഡിറ്റര്‍. സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ. സന്തോഷാണ്. കോളജ് പ്രിന്‍സിപ്പലായ ഡോ.ഡി.ജയപ്രസാദ് ആണ് പ്രസാധകന്‍.

കുന്നംകുളത്തെ മാഗസിന്‍ വിവാദമായതോടെ മാഗസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. കുന്നംകുളത്തെ കോളജ് മാഗസിന്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പേയാണ് ശ്രീകൃഷ്ണ കോളജ് മാഗസിന്‍ വിവാദത്തിലായത്. എസ്എഫ്‌ഐ ആണ് ശ്രീകൃഷ്ണ കോളജ് മാഗസിനും പുറത്തിറക്കിയിരിക്കുന്നത്.

Scroll To Top