Monday December 05, 2016
Latest Updates

നരേന്ദ്ര മോഡിക്കായി ഗുരുവായൂരില്‍ നെയ്‌വിളക്ക് കത്തിച്ച് കസവുമുണ്ടുമായി സുരേഷ് ഗോപി ഡല്‍ഹിക്ക്

നരേന്ദ്ര മോഡിക്കായി ഗുരുവായൂരില്‍ നെയ്‌വിളക്ക് കത്തിച്ച് കസവുമുണ്ടുമായി സുരേഷ് ഗോപി ഡല്‍ഹിക്ക്

തിരുവനന്തപുരം: ഗുരുവായൂര്‍ അമ്പലത്തില്‍ നരേന്ദ്ര മോഡിക്കായി നെയ്‌വിളക്ക് നേര്‍ന്ന് മോഡിക്ക് സമ്മാനിക്കാന്‍ കസവുമുണ്ടുമായി നടന്‍ സുരേഷ് ഗോപി ഇന്ന് ഡല്‍ഹിക്ക്. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആയുരാരോഗ്യ സൗഖ്യങ്ങല്‍ നേര്‍ന്ന് കൊണ്ടാണ് നടന്‍ സുരേഷ് ഗോപി അദ്ദേഹത്തിന്റെ പേരില്‍ നെയ്‌വിളക്ക് കത്തിച്ചത്. കൂടാതെ നരേന്ദ്ര മോഡിക്ക് സമ്മാനിക്കാന്‍ കേരള ശൈലിയിലുള്ള കസവുമുണ്ടും സുരേഷ് ഗോപി കയ്യില്‍ കരുതിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ സുരേഷ് ഗോപി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് തന്നെ മോഡി തന്നെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതായി സുരേഷ് ഗോപി വെളിപ്പെടുത്തി. താന്‍ പ്രധാനമന്ത്രി ആകുമെന്ന് അന്ന് തന്നെ  മോഡിക്ക് ഉറപ്പായിരുന്നെന്നും ആ ആത്മവിശ്വാസത്തെ നമിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. ശനിയാഴ്ച രാത്രി വൈകി  സത്യപ്രതിജ്ഞയ്ക്ക്  ക്ഷണിച്ചു കൊണ്ടുള്ള മോഡിയുടെ ഇമെയില്‍ സന്ദേശവും ലഭിച്ചു.

ഇതോടെ ഉടനെ ഡല്‍ഹിയില്‍ എത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. സുരേഷ് ഗോപിയെ കൂടാതെ അമിതാബ് ബച്ചന്‍ ഉള്‍പ്പെടെ വന്‍ താരനിര തന്നെ മോഡിയുടെ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ എത്തുന്നുണ്ട്. കായിക ലോകത്ത് രാജ്യസഭ എംപി കൂടിയായ സച്ചിന്‍ തെണ്ടുല്‍ക്കറും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

Scroll To Top