Sunday December 11, 2016
Latest Updates

നരകയാതനകള്‍ അനുഭവിക്കാന്‍ തയ്യാറാവുക; മാഫിയകള്‍ക്ക് മാര്‍പാപ്പയുടെ മുന്നറിയിപ്പ്

നരകയാതനകള്‍ അനുഭവിക്കാന്‍ തയ്യാറാവുക; മാഫിയകള്‍ക്ക് മാര്‍പാപ്പയുടെ മുന്നറിയിപ്പ്

റോം: ചെയ്തുകൊണ്ടിരിക്കുന്ന പാപത്തില്‍ ഖേദിക്കുകയും അതില്‍ നിന്നും പിന്തിരിയുകയും ചെയ്യുന്നില്ലെങ്കില്‍ നരകത്തിലേക്കേ പോകുകയുള്ളെന്ന് ഇറ്റാലിയന്‍ മാഫിയകളോട് പോപ്പ് ഫ്രാന്‍സിസ്. മാഫിയ കൊന്നൊടുക്കിയ നിരപരാധികള്‍ക്ക് വേണ്ടി റോമന്‍ ചര്‍ച്ചില്‍ നടന്ന പ്രാര്‍ത്ഥനയിലാണ് പോപ്പ് ഇക്കാര്യം പറഞ്ഞത്. ആക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച 842 പേരുടെയും പേരുകള്‍ പോപ്പ് പ്രാര്‍ത്ഥനയില്‍ വായിച്ചു.

മാഫിയ കലാപത്തില്‍ പ്രവര്‍ത്തിച്ചവര്‍ ഇവിടെയില്ലെങ്കിലും അവരോട് ഇക്കാര്യം പറയാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും പോപ്പ് പറഞ്ഞു. നിലവിലെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം കൊടുക്കാനാകില്ല. സന്തോഷവും പകരാനാകുന്നില്ല. ചോരയില്‍ മുങ്ങിയ പണവും അധികാരവും അടുത്ത ജീവിതത്തില്‍ നിങ്ങള്‍ക്ക് നിശ്ചയമായും കൊണ്ടുപോകാനാകില്ല. ഈ പാതയിലൂടെ സഞ്ചരിച്ച് നിങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന നരകത്തിലേക്ക് പോകാതിരിക്കാന്‍ ഇനിയും സമയം അതിക്രമിച്ചിട്ടില്ല. മാപ്പ് പറഞ്ഞ് രക്ഷപെടൂ എന്നും അദ്ദേഹം പറഞ്ഞു.

ബ്യൂണസ് ഐറിസില്‍ ആര്‍ച്ച് ബിഷപ്പായിരിക്കുമ്പോള്‍ തന്നെ അഴിമതിക്കെതിരേയും സാമൂഹ്യ തി്ന്മകള്‍ക്കെതിരേയും തുറന്നടിക്കാറുള്ള പോപ്പ് ഇക്കാര്യത്തില്‍ പുസ്തക രചന പോലും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ഇതാദ്യമായിട്ടാണ് ഇരകള്‍ക്ക് മുന്നില്‍ സംസാരിക്കുന്നത്. മാഫിയാ ആക്രമണത്തിന്റെ ഇരകളുടെ കുടുംബങ്ങളും പുരോഹിതരും ചേര്‍ന്ന് മാര്‍ച്ച് 21 ന് റോമിന് സമീപം നടത്തിയ വാര്‍ഷിക പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പോപ്പ്. പോപ്പിന്റെ ആത്മീയ പ്രഭാഷണം ശ്രവിക്കാന്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് തടിച്ചു കൂടിയത്.

കലാപം കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ ഇറ്റാലിയന്‍ മാഫിയകള്‍ മാതാവിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കുമൊപ്പം രണ്ടര വയസ്സുകാരന്‍ ഡിമെന്‍ഷിയോ പെട്രൂസെല്ലിയേയും ദക്ഷിണ ടൊറന്റായില്‍ വെച്ച് തോക്കിനിരയാക്കി. നിങ്ങള്‍ ഒരു പിതാവോ മാതാവോ ആണെങ്കില്‍ അതേക്കുറിച്ച് ചിന്തിക്കൂ. കണ്ണീര്‍ വഴിയട്ടെ മാനസാന്തരം ഉണ്ടാകട്ടെ. പോപ്പിന്റെ അവസാനവാക്കുകള്‍ പിന്‍ സീറ്റുകളില്‍ ഒന്നിലിരുന്ന് കലാപത്തില്‍ നിന്നും രക്ഷപ്പെട്ട ഡൊമെന്‍ഷിയോയുടെ സഹോദരങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു

Scroll To Top