Sunday December 04, 2016
Latest Updates

നയന്‍ താരയ്ക്കും പ്രകാശ് രാജിനും ഒരു വര്‍ഷം വിലക്ക്

നയന്‍ താരയ്ക്കും പ്രകാശ് രാജിനും ഒരു വര്‍ഷം വിലക്ക്

ലയാളി താരം നയന്‍ താരയെയും തമിഴ് താരം പ്രകാശ് രാജിനെയും തെലുങ്ക് സിനിമയില്‍ നിന്ന് ഒരു വര്ഷത്തെക്ക് വിലക്കി. തെലുങ്ക് സിനിമ സംവിധായകരുടെ സംഘടനയാണ് ഇരുവരെയും വിലക്കിയത്. അനാമിക എന്ന ചിത്രത്തിന്റെ പ്രചാരണപരിപാടികളില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നയന്‍താരയെ വിലക്കിയത്.

വിദ്യ ബാലന്‍ നായികയായി അഭിനയിച്ച കഹാനി എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് അനാമിക. നീ എങ്കെ എന്‍ അന്‍പെ എന്ന പേരില്‍ തമിഴിലും റീമെയ്ക്ക് ചെയ്തിരുന്നു. തെലുങ്ക് സംവിധായകന്‍ ശ്രിനു വൈറ്റ്‌ലയെ അസഭ്യം പറഞ്ഞു എന്നാരോപിച്ചാണ് പ്രകാശ് രാജിനെ വിലക്കിയത്. ഹേഷ് ബാബു നായകനാകുന്ന ആഗഡു എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സംഭവം.

Scroll To Top