Monday December 05, 2016
Latest Updates

നയന്‍സ് വരുന്നില്ല ..

നയന്‍സ് വരുന്നില്ല ..

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര മടങ്ങിയെത്തിയപ്പോള്‍ ആരാധകര്‍ ഹര്‍ഷാരവങ്ങളോടെയായിരുന്നു വരവേറ്റത്. അല്‍പ്പനാളത്തെ വിജയക്കുതിപ്പിന് ശേഷം പ്രഭുദേവയോടൊപ്പം ജീവിതം തുടങ്ങുന്നു എന്ന വാര്‍ത്ത വരുത്തി. വീണ്ടും ചില വിവാദങ്ങളിലൂടെ ഒരു സഞ്ചാരം. അവിടെ ജീവിതം തളിരിടില്ലെന്ന് മനസിലാക്കി പിന്‍ വാങ്ങി.
ഇപ്പോഴിതാ ഒരു തിരിച്ചു വരവ് കൂടി. തെലുങ്കിലും കന്നഡയിലുമാണ് നയന്‍സ് ഇപ്പോള്‍ ചുവടുറപ്പിച്ചിട്ടുള്ളത്. തെലുങ്കു ചിത്രമായ അനാമികയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് മലയാളത്തിലേക്ക് ഒരവസരം നയന്‍സിനെ തേടി ചെല്ലുന്നത്. പ്രിഥ്വിരാജിന്റെ അടുത്ത ചിത്രത്തില്‍ നായിക. ആദ്യം സമ്മതിച്ചെങ്കിലും ഇപ്പോള്‍ താരം അതില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്.
മഥുപാല്‍ സംവിധാനം ചെയ്ത് പ്രിഥ്വിരാജ് നായകനാകുന്ന ‘തൃഷ്ണ’ എന്ന ചിത്രത്തിലേക്കാണ് നയന്‍സിനെ വിളിച്ചത്. എന്നാല്‍ തമിഴിലും തെലുങ്കിലും കന്നഡയിലുമായി ഡേറ്റ് നല്‍കിയിരിക്കുന്ന ചിത്ത്രങ്ങളുടെ പ്രമോഷനുവേണ്ടിയുള്ള പരിപാടികള്‍ കൂടി നടത്തുന്നതിനാല്‍ ഇപ്പോള്‍ പെട്ടെന്നൊന്നും നയന്‍സിന്റെ ഡേറ്റ് കിട്ടില്ല. അപ്പോള്‍ പെട്ടെന്നൊരു മലയാളം സിനിമ നയന്‍സില്‍ നിന്നും ഉണ്ടാവില്ല.
നയന്‍താര മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം ശ്യാമ പ്രസാദിന്റെ ‘ഇലക്ട്ര’ ആണ്. ‘മനസിനക്കരെ’യില്‍ ജയറാമിന്റെ നായിക ആയിക്കൊണ്ടാണ് നയന്‍സ് സിനിമ മേഖലയിലേക്ക കടന്നു വന്നത്.

Scroll To Top