Wednesday December 07, 2016
Latest Updates

നമോ തരംഗം കമ്പ്യൂട്ടറുകളിലേക്കും; നമോ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ വിപണിയിലേക്ക്

നമോ തരംഗം കമ്പ്യൂട്ടറുകളിലേക്കും; നമോ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ വിപണിയിലേക്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ എല്ലാ നമോ മയമായിരുന്നു. ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയ്‌നറായിരുന്ന നരേന്ദ്ര മോഡിയുടെ പേരിലുള്ള നമോ പ്രചരണം വലിയ തരംഗമായി മാറുകയും ബിജെപി വന്‍ വിജയം നേടുകയും ചെയ്തു. നമോ ലഡു, നമോ റൊട്ടി അങ്ങനെ വിവിധ ഉല്‍പ്പന്നങ്ങളാണ് ബിജെപി നമോ ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിച്ചത്. ഇപ്പോഴിതാ നമോ ആന്റി സോഫ്റ്റ്‌വെയര്‍ വിപണിയിലേക്ക്.

ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്നവേസന്‍ ആണ് നമോ ആന്റി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. പെഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കുള്ള ആന്റി സോഫ്റ്റ്‌വെയറാണ് നമോ. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കാണ് ഈ സോഫ്റ്റ്‌വെയര്‍ സമര്‍പ്പിച്ചിരിക്കുന്നത്. നമോ വേര്‍ഷന്‍ ആന്റി സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ അടിസ്ഥാന സംരക്ഷണം മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. വൈറസുകളില്‍ നിന്നും മാല്‍വെയര്‍ ആക്രമണങ്ങളില്‍ നിന്നും നമോ കമ്പ്യൂട്ടറിനെ സംരക്ഷിക്കും.

കൂടുതല്‍ ശക്തമായ പതിപ്പുകള്‍ അധികം വൈകാതെ തന്നെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ മാത്രം പിന്തുണയ്ക്കുന്ന പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിള്‍ കമ്പ്യൂട്ടറുകള്‍ക്ക് കൂടി അനുയോജ്യമായ നമോ വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കും. ആന്റി സോഫ്റ്റ്‌വെയറിന് പ്രധാനമന്ത്രിയുടെ പേരിട്ടെങ്കിലും തങ്ങള്‍ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വ്യക്തമാക്കി.

Scroll To Top