Sunday December 11, 2016
Latest Updates

നടി ഇനിയയുടെ വീട്ടിലെ മോഷണം: ഇനിയയുടെ സഹോദരിയുടെ പ്രതിശുത വരന്‍ അറസ്റ്റില്‍

നടി ഇനിയയുടെ വീട്ടിലെ മോഷണം: ഇനിയയുടെ സഹോദരിയുടെ പ്രതിശുത വരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ചലച്ചിത്ര താരം ഇനിയയുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇനിയയുടെ സഹോദരിയുടെ പ്രതിശുത വരന്‍ അറസ്റ്റില്‍. ഇനിയയുടെ സഹോദരിയും സീരിയല്‍ നടിയുമായ സ്വാതിയുടെ പ്രതിശ്രുത വരനായ പാറ്റൂര്‍ മൂലവിളാകം എം.ആര്‍.എ 241 ല്‍ ഷെബിനാണ് (32) അറസ്റ്റിലായ മുഖ്യപ്രതി.

മോഷണത്തില്‍ ഇയാളുടെ സഹായിയായിരുന്ന ശംഖുംമുഖം ചിത്തിര നഗര്‍ ഹൗസ് നമ്പര്‍ 74 ല്‍ കരുപ്പെട്ടി സജി എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് ഇനിയയുടെ വീട്ടില്‍ മോഷണം നടന്നത്. ഇനിയും കുടുംബാംഗങ്ങളും രാത്രി സിനിമയ്ക്ക് പോയ സമയത്ത് 10 പവനും 5 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.

മോഷ്ടാക്കാള്‍ വീടിന്റെ വാതില്‍ തുറന്ന് തന്നെ അകത്ത് കയറിയ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ വീടുമായി അടുത്ത് പരിചയമുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു. ഈ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇനിയയുടെ സഹോദരിയുടെ പ്രതിശുത വരന്‍ അറസ്റ്റിലായത്.

Scroll To Top