Friday December 09, 2016
Latest Updates

നടിക്ക് പ്രണയം സഹസംവിധായകനുമായോ ? 

നടിക്ക് പ്രണയം സഹസംവിധായകനുമായോ ? 

നടി സനുഷ ഒരു സഹ സംവിധായകനുമായി പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ പ്രണയത്തെക്കുറിച്ചോ കല്യാണത്തെക്കുറിച്ചോ ഞാന്‍ ഇപ്പോഴോന്നും ചിന്തിക്കുന്നെ ഇല്ലെന്നാണ് സനുഷ പറയുന്നത്.

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സനുഷ തന്റെ പ്രണയ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചത്. അത് രാജേഷേട്ടന്‍ ഒപ്പിച്ച ഒരു പണിമാത്രമാണ്. എനിക്കു മാത്രമല്ല സെറ്റിലുള്ള എല്ലാവര്‍ക്കും രാജേഷേട്ടന്‍ കാമുകനെയും കാമുകിയേയും ഉണ്ടാക്കിയിട്ടുണ്ട്. അത് രാജേഷേട്ടന്റെ ഒരു തമാശ.

ഓരോരുത്തരെ പരിചയപ്പെടുത്തുന്നത് തന്നെ ഇയാളെ അറിയില്ലെ, മറ്റേ ആളുടെ കാമുകിയാ എന്ന് പറഞ്ഞാണ്. സെറ്റില്‍ ഒരാളെ കളിയാക്കുമ്പോള്‍ ബാക്കി എല്ലാവരും അപ്പോള്‍ കളിയാക്കലിന്റെ ഭാഗമാകും. അടുത്ത അവസരം ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതെല്ലാം ഒരു തമാശ. അല്ലാതെ പ്രണയത്തെക്കുറിച്ച് താന്‍ ചിന്തിക്കുന്നു പോലുമില്ല.

എനിക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്. ആദ്യം അതെല്ലാം ഫുള്‍ഫില്‍ ചെയ്യണം. പിന്നെ പഠിക്കണം. ഇതിനിടയില്‍ പ്രണയത്തിലൊന്നും അകപ്പെടാന്‍ താല്‍പ്പര്യമില്ലെന്ന് സനുഷ പറഞ്ഞു. 

Scroll To Top