Saturday December 10, 2016
Latest Updates

നടന്‍ ഷൈന്‍ ടോം ചാക്കോയെ സഹസംവിധായിക ബ്ലസി കുടുക്കിയതാണെന്ന് ഷൈനിന്റെ പിതാവ് 

നടന്‍ ഷൈന്‍ ടോം ചാക്കോയെ സഹസംവിധായിക ബ്ലസി കുടുക്കിയതാണെന്ന് ഷൈനിന്റെ പിതാവ് 

കൊച്ചി : മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയെ സഹസംവിധായിക ബ്ലസി ചതിയില്‍ പെടുത്തിയതാണെന്ന് ഷൈനിന്റെ അച്ഛന്‍ ചാക്കോ.

പുതിയൊരു സിനിമയെക്കുറിച്ചു ചര്‍ച്ചചെയ്യാനെന്നു പറഞ്ഞു ഷൈന്‍ ടോമിനെ ബ്ലസി കടവന്ത്രയിലുള്ള ഫ് ളാറ്റിലേക്ക് വിളിക്കുകയായിരുന്നുവെന്നു ചാക്കോ പറയുന്നു.

തന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ല. ഷൈന്‍ പുകവലിക്കാറില്ല. സ്‌മോക്കേഴ്‌സ് പാര്‍ട്ടിയില്‍ പങ്കെടുക്കാറുമില്ല. ഷൈന്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ രക്ഷിക്കുമെന്നും ചാക്കോ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയെയും മോഡലുകളെയും ജനുവരി 31നാണ് കൊച്ചിയിലെ ഫ് ളാറ്റില്‍ നിന്ന് മയക്കുമരുന്നുമായി പൊലീസ് അറസ്റ്റു ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരെ തൃശൂരില്‍ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമില്‍ നിന്നു വാടകയ്‌ക്കെടുത്ത ഫ് ളാറ്റില്‍ നിന്നായിരുന്നു ഇവര്‍ പിടിയിലായത്.

വിവാദ വ്യവസായി നിസാമുമായി യാതൊരു ബന്ധവും ഷൈന്‍ ടോമിനില്ലെന്നും അച്ഛന്‍ പറയുന്നു.
അതേസമയം നടന്‍ ഷൈന്‍ ടോം ചാക്കോ പിടിയിലായ മയക്കുമരുന്നു കേസ് അന്വേഷണത്തിന്റെ തുടര്‍ച്ചയായി ന്യൂ ജനറേഷന്‍ സിനിമയിലെ ചില പ്രമുഖര്‍ കൂടി വലയിലാകാന്‍ സാദ്ധ്യതയെന്നു പൊലീസ് പറയുന്നു.

ന്യൂ ജനറേഷന്‍ സിനിമയിലെ പലരും മയക്കുമരുന്നിന് അടിമകളാണെന്നു നേരത്തേ തന്നെ ശ്രുതിയുണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് പൊലീസിനു കിട്ടിക്കൊണ്ടിരിക്കുന്ന വിവരങ്ങള്‍.

ഷൈന്‍ ടോം ചാക്കോയോട് ശത്രുതയുണ്ടായിരുന്ന ഒരു യുവനടന്റെ നേതൃത്വത്തില്‍ ഒരുക്കിയ കെണിയില്‍ ഷൈന്‍ പെട്ട് പോകുകയായിരുന്നു എന്നൊരു കഥയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.


Scroll To Top