Sunday December 04, 2016
Latest Updates

നടന്‍ ജയസൂര്യ കായല്‍ കയ്യേറിയതായി കൊച്ചി മേയറുടെ സ്ഥിരീകരണം

നടന്‍ ജയസൂര്യ കായല്‍ കയ്യേറിയതായി കൊച്ചി മേയറുടെ സ്ഥിരീകരണം

കൊച്ചി: നടന്‍ ജയസൂര്യ കായല്‍ കയ്യേറിയതായി കൊച്ചി മേയറുടെ സ്ഥിരീകരണം. ഇന്നലെയാണ് നടന്‍ ജയസൂര്യ കായല കയ്യേറിയതായി വാര്‍ത്ത പ്രചരിച്ചത്. ജയസൂര്യയുടെ വീടിന് മുന്നിലെ കായല്‍ കയ്യേറി സ്വകാര്യ ബോട്ട് ജെട്ടി നിര്‍മ്മിച്ചു എന്നാണു ആരോപണം. ഇത് പൊളിച്ച് നീക്കണമെന്ന് നഗരസഭ നോട്ടീസ് നല്‍കിയിട്ടും ജയസൂര്യ അത് പൊളിച്ച് നീക്കുകയോ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.

ഇന്നലെ ഈ വാര്‍ത്ത വിവാദമായതോടെയാണ് കൊച്ചി മേയര്‍ ടോണി ചമ്മിണി വാര്‍ത്ത സ്ഥിരീകരിക്കാന്‍ തയ്യാറായത്. ഇത് ആദ്യമായാണ് മേയര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേയര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. ജയസൂര്യയ്‌ക്കെതിരെ നടപടി എടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്ന് ടോണി ചമ്മണി പറഞ്ഞു.

ജയസൂര്യ സമൂഹത്തിനുവേണ്ടി ചെയ്ത മറ്റു കാര്യങ്ങള്‍ പ്രശംസനീയം തന്നെയാണ്, എന്നാല്‍ കായല്‍ കയ്യേറ്റം അനുവദിക്കാനാകില്ലെന്ന് മേയര്‍ പറഞ്ഞു. കായലില്‍ സ്വകാര്യ ബോട്ട് ജെട്ടി പണിഞ്ഞതിലൂടെ ജയസൂര്യ  തീരദേശ സംരക്ഷണ നിയമം ലംഘിച്ചു എന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ ഗിരീഷ് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജയസൂര്യയുടെ കായല്‍ കയ്യേറ്റം കണ്ടെത്തിയത്.

Scroll To Top