Saturday December 03, 2016
Latest Updates

നഗരമധ്യത്തില്‍ ശല്യം ചെയ്ത പൂവാലനെ പെണ്‍കുട്ടികള്‍ ഓടിച്ചിട്ടിടിച്ചു

നഗരമധ്യത്തില്‍ ശല്യം ചെയ്ത പൂവാലനെ പെണ്‍കുട്ടികള്‍ ഓടിച്ചിട്ടിടിച്ചു

കോട്ടയം: വഴിയില്‍ ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടികള്‍ ഓടിച്ചിട്ടിടിച്ചു. കോട്ടയം നഗരത്തില്‍ നാഗമ്പടത്താണ് സംഭവം. അധ്യാപികയോട് ഒപ്പം പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഇയാളെ ഓടിച്ച് പിടിച്ച് മര്‍ദിക്കുകയായിരുന്നു. കോട്ടയം ബിസിഎം കോളജിലെ ഗുസ്തി താരങ്ങളായ വിദ്യാര്‍ഥിനികള്‍ പരിശീലനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം.

സംഭവത്തില്‍ കളക്ടറേറ്റ് ചെറുവള്ളിക്കുന്ന് ഈടാട്ടുപറമ്പില്‍ ഷിജോ ജോസഫിനെതിരെ(28) പോലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നെരമായിരുന്നു സംഭവം. ഗുഡ്‌ഷെഡ് റോഡ് ജങ്ഷനില്‍ നിന്ന യുവാവ് ആദ്യം അശ്ലീല ആംഗ്യം കാണിച്ചു. ഉടന്‍ ഒരു വിദ്യാര്‍ഥിനി പൂവാലന്റെ കാരണം പുകച്ചു. പിന്നീട് പെണ്‍കുട്ടികളും പരിശീലകയും ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള ബസ്‌സ്‌റ്റോപ്പിലെത്തി.

എന്നാല്‍ യുവാവ് ഇവരുടെ പിന്നാലെ എത്തി വീണ്ടും ശല്യം ചെയ്യുകയായിരുന്നു. അടിച്ച പെണ്‍കുട്ടിയെ പിടിച്ചുതള്ളുകയുംചെയ്തു. തുടര്‍ന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ പെണ്‍കുട്ടികള്‍ ഓടിച്ചിട്ട് പിടിച്ച് ഇടിക്കുകയായിരുന്നു. യാത്രക്കാരും അധ്യാപകരും നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി യുവാവിനെ വെസ്റ്റ് പോലീസ്‌സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.

Scroll To Top