Sunday December 04, 2016
Latest Updates

നഗരത്തെ വിറപ്പിച്ച് പട്ടാള വേഷത്തില്‍ മാര്‍ച്ച്

നഗരത്തെ വിറപ്പിച്ച് പട്ടാള വേഷത്തില്‍ മാര്‍ച്ച്

ഡബ്ലിന്‍:പൂര്‍ണ്ണ സൈനികവേഷത്തില്‍ ഡബ്ലിനിലെ തിരക്കേറിയ തെരുവില്‍ റിപബ്‌ളിക്കന്‍സിന്റെ നേതൃത്വത്തില്‍ റാലിനടന്നു. നിരോധിത സംഘടനയായ ഐറിഷ് നാഷണല്‍ ലിബറേഷന്‍ ആര്‍മി (ഐ എന്‍ എല്‍ എ) യുടെ രാഷ്ട്രീയവിഭാഗമായ ഐറിഷ് റിപബ്‌ളിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് നഗരത്തെ വിറപ്പിച്ച് റാലി നടത്തിയത്.
കൊള്ളയ്ക്ക് ശ്രമിച്ചുവെന്നാരോപിച്ച് 1997ല്‍ ഗാര്‍ഡ വെടിവച്ചുകൊന്ന പഴയ ഐ എന്‍ എല്‍ എ പ്രവര്‍ത്തകന്‍ ജോണ്‍ മോറിസിന്റെ സ്മരണക്കായാണ് റാലി നടത്തപെട്ടത്. പൂര്‍ണ്ണ സൈനിക യൂണിഫോമില്‍ തൊപ്പിയും, സണ്‍ഗ്ലാസുമടക്കം അണിഞ്ഞെത്തിയ
എട്ടുപേരാണ് റാലിക്ക് നേതൃത്വം നല്‍കിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 60 പേര്‍ അണിനിരന്ന റാലി ഉച്ചയ്ക്ക് 2 മണിയോടെയാണ് ആരംഭിച്ചത്. സൗത്ത് ഡബ്‌ളിനിലെ താലയിലെ ബോഹര്‍ണബ്രീന റോഡില്‍ തിരക്കേരിയ സമയത്ത് നടത്തപ്പെട്ട റാലി ചില്ലറ ഗതാഗത തടസങ്ങള്‍ക്കും കാരണമായി.
ജോണ്‍ മോറിസിന്റെ ഓര്‍മ്മക്കായി ബൊഹര്‍ണബ്രീന സെമിത്തേരിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ മോറിസിന്റേത് ക്രൂരമായ കൊലപാതകമായിരുന്നുവെന്ന് ആരോപണമുയര്‍ന്നു. അദ്ദേഹത്തിന്റെ പാത
പിന്തുടര്‍ന്ന് വാട്ടര്‍ബില്ലുകള്‍ പോലുള്ള അനീതിയെ എതിര്‍ക്കാന്‍ അണികള്‍ രംഗത്തിറങ്ങണമെന്നും നേതാക്കള്‍ ആഹ്വാനം നല്‍കി. മോറിസിന്റെ കുടുംബാംഗങ്ങളും, കൂടാതെ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രണ്ട് ഐ എന്‍ എല്‍ എ അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.


 march1

Scroll To Top