Monday December 05, 2016
Latest Updates

നഗരം വൃത്തികേടാക്കുന്ന നായ്ക്കളുടെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി

നഗരം വൃത്തികേടാക്കുന്ന നായ്ക്കളുടെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി

ഡബ്ലിന്‍: ഡബ്ലിനില്‍ താമസിക്കുന്നവരുടെ നായകളുടെ കണക്കുകേട്ടാല്‍ ഞെട്ടും. 30,000 വളര്‍ത്തു നായകളാണ് ഡബ്ലിനില്‍ ഉള്ളത്. ഡബ്ലിന്‍ തെരുവുകളെ വൃത്തിഹീനമാക്കാന്‍ ഇത്രയും നായകള്‍ തന്നെ ധാരാളം. എന്നാല്‍ തെരുവുകള്‍ വൃത്തിഹീനമാക്കുന്ന നായകളുടെ ഉടമസ്ഥര്‍ക്ക് എതിരെ ഇനിമുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് ഡബ്ലിന്‍ മേയര്‍ അറിയിച്ചിരിക്കുന്നത്.
ഇനിമുതല്‍ തെരുവുകള്‍ വൃത്തിഹീനമാകാന്‍ കാരണമാകുന്ന നായയുടെ യജമാനനെ തേടി നിയമനടപടികള്‍ വരുമെന്നാണ് മേയറിന്റെ മുന്നറിയിപ്പ്. അത് ഒഴിവാകണമെങ്കില്‍ തങ്ങളുടെ നായകള്‍ തെരുവു മലിനപ്പെടുത്തുന്നത് അതിന്റെ യജമാനന്‍ തന്നെ തടയേണ്ടിവരും.
ഡബ്ലിനിലെ നാലു മേയര്‍മാര്‍ കൂടിച്ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു ശുചിത്വ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്. അതാതു നായ്ക്കളുടെ യജമാനന്‍മാര്‍ തന്നെ തെരുവുകള്‍ വൃത്തിയാക്കേണ്ടി വരും. ഏതെങ്കിലും തരത്തിലുള്ള ലംഘനം കണ്ടാല്‍ അത് വിളിച്ചറിയിക്കാനുള്ള ഹോട്ട്‌ലൈന്‍ നമ്പറും മേയര്‍മാര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ നായ്ക്കള്‍ വൃത്തികേടുകള്‍ കാണിച്ച് യജമാനന്‍ അത് വൃത്തിയാക്കാന്‍ നില്‍ക്കാതെ പോവുകയാണെങ്കില്‍ 1800 251 500 എന്ന നമ്പറിലേക്ക് വിളിച്ചറിയിക്കാനാണ് പ1തുജനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതനുസരിച്ച് അധികാരപ്പെടുത്തിയിരിക്കുന്ന ലോക്കല്‍ അതോറിറ്റിക്ക് നടപടികള്‍ സ്വീകരിക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം 400റോളം റിപ്പോര്‍ട്ടുകളാണ് ഇത്തരത്തില്‍ നായകള്‍ തെരുവു വൃത്തികേടാക്കിയതുമായി ബന്ധപ്പെട്ട് ലഭിച്ചത്.
പരിസര മലിനീകരണകാര്യത്തില്‍ ഡബ്ലിന്‍കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം നായകള്‍ തെരുവു മലിനപ്പെടുത്തുന്നതു തന്നെയാണെന്ന് പുതിയ കാംപെയിന്‍ വക്താവ് തെരേസ ലങ്കന്‍ പറഞ്ഞു.
നായകളുടെ വിസര്‍ജ്യങ്ങള്‍ തെരുവുകളില്‍ നിന്നും വൃത്തിയാക്കാതെ പോകുന്ന ഉടമസ്ഥര്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്നും ഇതു നിമിത്തം ടോക്‌സോകാര പോലുള്ള പലതരം അസുഖങ്ങളും പടര്‍ന്നു പിടിക്കാന്‍ സാധ്യത തുറന്നിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top