Monday December 05, 2016
Latest Updates

നഖം കടിക്കുന്നവര്‍ സൂക്ഷിക്കുക ; ഈ ശീലം നിങ്ങളുടെ ജീവനെടുത്തേക്കാം…

നഖം കടിക്കുന്നവര്‍ സൂക്ഷിക്കുക ; ഈ ശീലം നിങ്ങളുടെ ജീവനെടുത്തേക്കാം…

ടെന്‍ഷന്‍ വരുമ്പോള്‍ നഖം കടിക്കുന്നവരാണ് അധികവും. ശരീരത്തിന് ദോഷകരമായി മാറുന്ന നഖംകടിക്കല്‍ മരണത്തിന് കാരണമാകുമോ? അമച്വര്‍ ഫുട്‌ബോള്‍ റഫറി ജോണ്‍ ഗോര്‍ഡനെ മരണത്തിലേക്ക് നയിച്ചത് നഖംകടിയായിരുന്നു. നഖംകടിയെ തുടര്‍ന്ന് വിരലില്‍ ഉണ്ടായ മുറിവും അതില്‍ നിന്നുണ്ടായ ഹൃദയാഘാതവുമായിരുന്നു 40 കാരന്‍ ജോണ്‍ ഗോര്‍ഡന് ദൗര്‍ഭാഗ്യമായത്.

തന്‍െ്‌റ 40 മത് പിറന്നാള്‍ ആഘോഷിച്ചതിന് തൊട്ടുപിന്നാലെ ഉണ്ടായ സംഭവത്തില്‍ ഗോര്‍ഡനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വിരലില്‍ ഉണ്ടായ മുറിവ് സെപ്റ്റിക്കായി മാറുകയും അത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയുമായിരുന്നു. കടുത്ത വേദനയാണ് ഇതിലേക്ക് നയിച്ചത്. വര്‍ഷങ്ങളായുള്ള നഖംകടി ഉത്ക്കണ്ഠയ്ക്കും വിഷാദത്തിനും വഴിമാറിയെന്നും ഇത് മരണ കാരണമായെന്നു ഇന്‍ക്വസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

പ്രമേഹത്തെ തുടര്‍ന്ന് ഇയാള്‍ക്ക് അനേകം രോഗങ്ങള്‍ ഉണ്ടായിരുന്നതായും അതിന് ചികിത്സയിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. പരുക്കില്‍ നിന്നുണ്ടായ ബുദ്ധിമുട്ട് അപകടകരമായ വിധത്തിലേക്ക് താഴുകയായിരുന്നു. എട്ടു ദിവസം ആശുപത്രിയിലായ ഇയാളുടെ വിരലിന് ശസ്ത്രക്രിയ വേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം പതിയെ സുഖപ്പെട്ടു വരികയായിരുന്ന ഇയാള്‍ക്ക് മരണത്തിന് ആസ്പദമായ മറ്റു കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങളും പറഞ്ഞു

Scroll To Top