Sunday December 04, 2016
Latest Updates

ധോണി ദ് അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ ഹര്‍ഭജനും യുവരാജും

ധോണി ദ് അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ ഹര്‍ഭജനും യുവരാജും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഇടം കണ്ടെത്താനായില്ലെങ്കിലും യുവരാജിനും ഹര്‍ഭജന്‍സിംഗിനും ധോണിയോടുളള ആത്മബന്ധത്തിന് കുറവൊന്നുമില്ല. അതിന് തെളിവായി ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ വേഷമിടാന്‍ ഒരുങ്ങുകയാണ് ഇരുവരും.

നീരജ് പാണ്‌ഡെ സംവിധാനം ചെയ്യുന്ന എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ അതിഥിതാരങ്ങളായിട്ടാണ് ഇവര്‍ മുഖം കാണിക്കുന്നത്. സുശാന്ത് സിങ്ങാ് രജ്പുത്താണ് ചിത്രത്തില്‍ ധോണിയുടെ വേഷമിടുന്നത്. ചിത്രത്തില്‍ വേഷമിടണമെന്ന് അഭ്യര്‍ഥിച്ച് നീരജ് പാണ്‌ഡെ ചെന്നു കണ്ടപ്പോള്‍ ഇരുവരും സമ്മതിക്കുകയായിരുന്നു.

അടുത്ത ഒക്ടോബര്‍ 22ന് സിനിമ തിയേറ്ററിലെത്തിക്കാനാണ് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത്. റാഞ്ചിയില്‍ നിന്ന് തുടങ്ങിയ ധോണിയുടെ സംഭവബഹുലമായ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം.

നേരത്തെ യുവരാജിന് ലോകകപ്പ് ടീമില്‍ ഇടം നേടാനാവാതെ പോയതിന്റെ കാരണക്കാരന്‍ ധോണിയാണെന്ന് യുവരാജിന്റെ അച്ഛന്‍ യോഗ്‌രാജ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് യുവരാജ് ധോണി ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിരിക്കുന്നത്.

 

Scroll To Top