Wednesday December 07, 2016
Latest Updates

ധീരപോരാളികള്‍ക്ക് ആദരവുമായി ഐറിഷ് ജനത ശനിയാഴ്ച്ച ഡബ്ലിന്‍ നഗരത്തില്‍ ഒത്തുചേരും

ധീരപോരാളികള്‍ക്ക് ആദരവുമായി ഐറിഷ് ജനത ശനിയാഴ്ച്ച ഡബ്ലിന്‍ നഗരത്തില്‍ ഒത്തുചേരും

ഡബ്ലിന്‍: ധീരപോരാളികളെ ആദരിക്കുന്നതിനായി പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ നേതൃത്വത്തില്‍ ഐറിഷ് ജനത ഡബ്ലനില്‍ ഒത്തുചേരുന്നു.

ഒകോണല്‍ സ്ട്രീറ്റിലുള്ള തൊഴിലാളി നേതാവ് ജിം ലാര്‍കിന്റെ പ്രതിമയ്ക്ക് തലപ്പാവ് വച്ചുകൊണ്ട് പ്രസിഡന്റ് പരിപാടിക്ക് തുടക്കം കുറിക്കും, തുടര്‍ന്ന് ഒരുനിമിഷനേരം മൗനപ്രാര്‍ത്ഥന ആയിരിക്കും.

1913ലെ ലോക്കൗട്ടില്‍ പേരുടെ മരണത്തിനിടയാക്കുകയും 500ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കുപറ്റുകയും ചെയ്ത ദിവസമായ ‘ബ്ലഡി സണ്‍ഡേ’യുടെ 100ാമത് വാര്‍ഷികമാണ് വരുന്ന ശനിയാഴ്ച്ച. 1913ലെ ലോക്കൗട്ട് തൊഴിലാളികള്‍ നടത്തിയ മികച്ച അവകാശ സംരക്ഷണസമരങ്ങളില്‍ ഒന്നായിരുന്നു.

ആയിരക്കണക്കിന് തൊഴിലാളികളും 300ല്‍പരം തൊഴില്‍ദാതാക്കളും പങ്കെടുത്ത പ്രക്ഷോഭമായിരുന്നു ഇത്. 1913 ആഗസ്തില്‍ ആരംഭിച്ച് 1914 ജനുവരി വരെ പ്രക്ഷോഭം നീണ്ടുനിന്നു. ഐറിഷ് ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമായി ഇത് മാറി.

ഐറിഷ് തൊഴിലാളി ചരിത്രത്തിലെ നാഴികക്കല്ലായാണ് ഈ സമരത്തെ പ്രസിഡന്റ് ഹിഗ്ഗിന്‍സ് വിശേഷിപ്പിച്ചത്.

ഇംപീരിയല്‍ ഹോട്ടലിന്റെ മട്ടുപ്പാവില്‍ നിന്നുകൊണ്ട് പ്രസംഗിക്കുകയായിരുന്ന ലാര്‍കിനെ ശ്രവിക്കുന്ന തൊഴി ലാളികള്‍ക്കുനേരെ പോലീ സ് കാണിച്ച ക്രൂരതയുടെ ഓര്‍മ്മപ്പെടുത്തലാണ് ബ്ലഡി സണ്‍ഡേ എന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പ ങ്കുകൊള്ളാനായി വരുന്ന ഐറിഷ് ജനതയോട് 1913നെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളോടെ വരാനും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

Scroll To Top