Thursday December 08, 2016
Latest Updates

ധാര കിവ്‌ലിഹാന്റെ ഭര്‍ത്താവിനോട് ഡോക്ടര്‍ മാപ്പ് പറഞ്ഞു; കേസില്‍ വിചാരണ തുടരുന്നു

ധാര കിവ്‌ലിഹാന്റെ ഭര്‍ത്താവിനോട് ഡോക്ടര്‍ മാപ്പ് പറഞ്ഞു; കേസില്‍ വിചാരണ തുടരുന്നു

സ്ലൈഗോ: അയര്‍ലണ്ടില്‍ പ്രസവത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി ധാര കിവ്‌ലിഹാന്‍ മരിച്ച സംഭവത്തില്‍ ധാരയുടെ ഭര്‍ത്താവ് മൈക്കല്‍ കിവ്‌ലിഹാനോട് ഡോക്ടര്‍ മാപ്പ് പറഞ്ഞു. ധാരയെ ചികിത്സിച്ചിരുന്ന ഡോ. സീമസ് ക്രൗലെയാണ് ഖേദപ്രകടനം നടത്തിയത്. ധാര ഇന്ത്യക്കാരിയായത് കൊണ്ട് ജോണ്ടിസ് ബാധ തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞതായി കിവ്‌ലിഹാന്‍ വിചാരണ കോടതിയില്‍ പറഞ്ഞിരുന്നു. വംശീയ സ്വഭാവത്തോടെയുള്ള അഭിപ്രായ പ്രകടനമായിരുന്നു ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത്. 

വെളുത്തവരില്‍ ജോണ്ടിസ് ബാധ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യക്കാരുടെ കറുത്ത നിറം ജോണ്ടിസ് ബാധ തിരിച്ചറിയാന്‍ പ്രയാസം സൃഷ്ടിക്കുന്നുവെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. ഏറെ വൈകാരികമായ സംഭാഷണമായിരുന്നു അതെന്ന് ഡോക്ടര്‍ കോടതിയില്‍ സമ്മതിച്ചു. രോഗികളോട് സംസാരിക്കുമ്പോള്‍ വൈദ്യശാസ്ത്ര പദങ്ങള്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ തന്റെ വാക്കുകള്‍ കിവ്‌ലിഹാനെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. 

കേസില്‍ വിചാരണ പുരോഗമിക്കുന്നു. ധാരയുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലുയിരുത്താന്‍ ഒരു വൃക്ക രോഗ വിദഗ്ദന്റെ സേവനം ലഭിക്കാന്‍ 4 ദിവസം വൈകിയതായി ഇന്നലെ വിചാരണ കോടതിയില്‍ വെളിപ്പെടുത്തലുണ്ടായി. നേരത്തെ ഐ സി യുവില്‍ പ്രവേശനം ലഭിക്കാനും താമസം നേരിട്ടതായി വെളിപ്പെടുത്തലുണ്ടായിരുന്നു. കിഡ്‌നിരോഗ വിദഗ്ദന്റെ സേവനം ലഭിക്കാന്‍ നാല് ദിവസം വൈകിയതിനെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍ക്ക് സാധിച്ചില്ല. ധാരയെ ആദ്യം പ്രവേശിപ്പിച്ചിരുന്ന സ്ലൈഗോ ആശുപത്രിയിലെയും ആരോഗ്യനില വഷളായ ശേഷം ധാരയെ ചികിത്സിച്ച ബെല്‍ഫാസ്റ്റിലെ ആശുപത്രിയിലെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയുമാണ് വിചാരണ ചെയ്യുന്നത്

Scroll To Top