Saturday December 10, 2016
Latest Updates

ദ്രോഗഡയില്‍ കോടികളുടെ അനധികൃത സിഗരറ്റ് പിടിച്ചെടുത്തു

ദ്രോഗഡയില്‍ കോടികളുടെ അനധികൃത സിഗരറ്റ് പിടിച്ചെടുത്തു

ദ്രോഗഡ: ദ്രോഗഡയില്‍ കോടികളുടെ അനധികൃത സിഗരറ്റ് പിടിച്ചെടുത്തു. കസ്റ്റംസ്പരിശോധനയിലാണ് അന്താരാഷ്ട്ര സിഗരറ്റ് കടത്ത് സംഘം കുടുങ്ങിയത്. ഇവരില്‍ നിന്ന് 14 മില്യന്‍ യൂറോയുടെ സിഗരറ്റ് പിടിച്ചെടുത്തു. സിഗരറ്റ് കൂടാതെ 4,500 കിലോ വാട്ടര്‍ പൈപ്പുകളും പിടിച്ചെടുത്തു.

നിയമവിരുദ്ധ സിഗരറ്റ് കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിക്കപ്പെട്ടത്തില്‍ ഏറ്റവും കൂടിയ തുകയുടെ കസ്റ്റംസ് വേട്ടയാണ് ദ്രോഗഡയില്‍ നടന്നത്. കപ്പലിലാണ് ഈ സാധനങ്ങള്‍ കൊണ്ടുവന്നത്. ദ്രോഗഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാളാണ് കള്ളക്കടത്തിന് പിനിലെന്നാണ്
കസ്റ്റംസ് സംശയിക്കുന്നത്.അയര്‍ലണ്ട്, യുകെ സ്വദേശികളാണ് ഇയാളുടെ കള്ളക്കടത്ത് സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്.

സ്ലോവേന്യയില്‍ നിന്നും സിഗരറ്റ് കടത്തിക്കൊണ്ട് വരികയായിരുന്ന എംവി ഷിങ്ങല്‍ എന്ന കപ്പലും കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. ഈ കപ്പല്‍ ദ്രോഗഡ തുറമുഖത്ത് എത്തിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് അനധികൃത സിഗരറ്റ് ഉള്‍പ്പെടെ കപ്പല്‍ പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസും ഗാര്‍ഡയും സംയുക്ത പരിശോധന നടത്തുകയായിരുന്നു.

Scroll To Top