Saturday December 10, 2016
Latest Updates

ദ്രോഗഡയിലെ ആശുപത്രിയില്‍ ജനത്തിരക്ക് നിയന്ത്രണാതീതമായതായി ഐഎന്‍എംഒ

ദ്രോഗഡയിലെ ആശുപത്രിയില്‍ ജനത്തിരക്ക് നിയന്ത്രണാതീതമായതായി ഐഎന്‍എംഒ

ഡബ്ലിന്‍: ദ്രോഗഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ആശുപത്രിയില്‍ ജനത്തിരക്ക് നിയന്ത്രണാതീതമായതായി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്വൈഫ് ഓര്‍ഗനൈസേഷന്‍. എമര്‍ജന്‍സി വിഭാഗത്തിലെ രോഗികളുടെ തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കണമെന്ന് നഴ്‌സിംഗ് സംഘടന ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തില്‍ ഒരേ സമയം 55 രോഗികള്‍ വരെ ചികിത്സ കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് രോഗികള്‍ക്കും നഴ്‌സുമാര്‍ക്കും ഒരേ പോലെ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് നഴ്‌സിംഗ് യൂണിയന്‍ കുറ്റപ്പെടുത്തി. 

കമ്മ്യൂണിറ്റി ബെഡ് ലഭ്യമല്ലാത്തതിനാല്‍ രോഗം ഭേദമായ 29 ഓളം രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനാകാതെ ആശുപത്രി പ്രതിസന്ധിയിലായിരിക്കുകയാണെന്നും നഴ്‌സുമാര്‍ കുറ്റപ്പെടുത്തി. അത്യാഹിത വിഭാഗത്തിലെ രോഗികളുടെ എണ്ണം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട നഴ്‌സുമാര്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും ആശുപത്രിയിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജീവനക്കാരുടെ കുറവും അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതും രോഗികളെയും നഴ്‌സുമാരെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നു.

Scroll To Top