Monday December 05, 2016
Latest Updates

ദൈവത്തിന്റെ കുഞ്ഞാട്

ദൈവത്തിന്റെ കുഞ്ഞാട്

എന്നും പ്രകാശം പരത്തുന്ന പുഞ്ചിരിയോടെയാണ് പോപ് ഫ്രാന്‍സിസിനെ ലോകം കണ്ടിട്ടുള്ളത്. വത്തിക്കാനില്‍ പോപ്പിന്റെ വരവറിയിച്ചുകൊണ്ടുള്ള വെളുത്ത പുക അന്തരീക്ഷത്തില്‍ കലര്‍ന്നപ്പോള്‍ മുതല്‍ തന്നെ ലോകത്തിലെ വിശ്വാസികള്‍ ആ ചിരി കണ്ടു തുടങ്ങിയതുമാണ്.
എന്തൊക്കെ പ്രതിബന്ധങ്ങള്‍ തന്റെ വഴിയില്‍ ഉണ്ടായാലും അതെല്ലാം ചെറുപുഞ്ചിരിയോടെ നേരിട്ട് വിജയകരമായി ഭരണം നിര്‍വ്വഹിക്കാനാണ് എന്നും പോപ് ഫ്രാന്‍സിസ് ശ്രമിച്ചിട്ടുള്ളത്.
ഇത്തവണ അദ്ദേഹം വാര്‍ത്തയില്‍ നിറഞ്ഞിരിക്കുന്നത് ഒരു കുഞ്ഞാടുമായാണ്. റോമില്‍ വച്ച് ഒരു സ്ത്രീയാണ് ഈ ആട്ടിന്‍കുട്ടിയെ പോപ്പിന്റെ തോളുകളിലേക്ക് വച്ചുകൊടുത്തത്.pope g 2 ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം അത് സ്വീകരിക്കുകയും അതിനെ കളിയായി ദൈവത്തിന്റെ കുഞ്ഞാടെന്നു വിളിക്കുകയും ചെയ്തു.
ദൈവ പ്രതിപുരുഷന്റെ തോളില്‍ കയറിയ കുഞ്ഞാട് പക്ഷേ ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ കുഞ്ഞാട് തന്നെയായി മാറിയിരിക്കുകയാണ്.

Scroll To Top