Monday December 05, 2016
Latest Updates

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളം ചാമ്പ്യന്മാര്‍ 

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളം ചാമ്പ്യന്മാര്‍ 

റാഞ്ചി : ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളത്തിന് കിരീടം. കേരളത്തിന്റെ തുടര്‍ച്ചയായ 18ാം കിരീടമാണിത്. കേരളം കിരീടം നിലനിര്‍ത്തിയത് 36 സ്വര്‍ണം കരസ്ഥമാക്കി. കേരളം 212 പോയിന്റാണ് നേടിയത്. ഇന്നു നടന്ന മത്സരങ്ങളില്‍ നിന്നും കേരളം 14 സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും നേടി. കായികമേളയില്‍ നിന്നും 24 വെളളിയും 21 വെങ്കലവും കേരളം നേടിയിട്ടുണ്ട്.

ഇന്ന് നടന്ന മത്സരങ്ങളില്‍ 200 മീറ്റര്‍ ഓട്ടത്തിലാണ് ജിസ്‌ന ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍, പെണ്‍കുട്ടികളുടെ ക്രോസ്‌കണ്‍ട്രിയില്‍ എം. വി. വര്‍ഷ, സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കി. മീ നടത്തത്തില്‍ സുജിത് കെ. ആര്‍, സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ തെരേസ ജോസഫ് എന്നിവരാണ് ഇന്ന് സ്വര്‍ണം നേടിയത്.

അഫ്‌സലിന്റെയും വര്‍ഷയുടെയും മീറ്റിലെ രണ്ടാം സ്വര്‍ണമാണ്. ദേശീയ റെക്കോര്‍ഡോടെ പോള്‍വാട്ടില്‍ മരിയ ജെയ്‌സണ്‍ സ്വര്‍ണം നേടി. നാലു സ്വര്‍ണവും 13 വെള്ളിയും ആറ് വെങ്കലവും നേടി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും നേടി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമാണ്.

Scroll To Top