Sunday December 11, 2016
Latest Updates

ദേശീയ പതാക ഉടുതുണിയാക്കി; മല്ലിക ഷെരാവത്തിനെതിരെ കേസ്

ദേശീയ പതാക ഉടുതുണിയാക്കി; മല്ലിക ഷെരാവത്തിനെതിരെ കേസ്

ഹൈദരാബാദ്: ദേശീയ പതാകയെ അപമാനിച്ച ബോളിവുഡ് നടി മല്ലിക ഷെരാവത്തിനെതിരെ കേസെടുത്തു. കോടതി നിര്‍ദ്ദേശ പ്രകാരം ഹൈദരാബാദ് പോലീസാണ് കേടെടുത്തത്. മല്ലിക ഷെരാവത് ദേശീയ പതാകയെ അപമാനിച്ചുവെന്നു ചൂണ്ടിക്കാട്ടി രണ്ടു പേര്‍ പരാതി നല്‍കിയിരുന്നു. ഡേര്‍ട്ടി പോളിടിക്‌സ് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ മല്ലിക ഷെരാവത് ദേശീയ പതാക ഉടുത്ത് പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. കഴിഞ്ഞ മാസം കരിംനാഗര പോലീസ് സ്‌റ്റേഷനിലും സമാനമായ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ഹൈദരാബാദ് ഹൈക്കോടതി മല്ലിക ഷെരാവത്തിനും കേന്ദ്ര ഗവണ്മെന്റിനും നോട്ടീസ് അയച്ചിരുന്നു.

Scroll To Top