Thursday December 08, 2016
Latest Updates

ദേശീയ തലത്തില്‍ ബിജെപിക്ക് വ്യക്തമായ ആധിപത്യം; നരേന്ദ്ര മോഡി വാരണാസിയില്‍ വിജയിച്ചു

ദേശീയ തലത്തില്‍ ബിജെപിക്ക് വ്യക്തമായ ആധിപത്യം; നരേന്ദ്ര മോഡി വാരണാസിയില്‍ വിജയിച്ചു

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നരേന്ദ്ര മോഡി വാരണാസിയില്‍ വിജയിച്ചു. സംസ്ഥാനത്ത് യുഡിഎഫ് ആധിപത്യം പുലര്‍ത്തുമ്പോള്‍ ദേശീയ തലത്തില്‍ ബിജെപി വ്യക്തമായ ആധിപത്യം നേടിയിരിക്കുന്നു. ഇതുവരെ ഫല സൂചന പുറത്ത് വന്ന മണ്ഡലങ്ങളില്‍ ബിജെപി ദേശീയ തലത്തില്‍ 101 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി മത്സരിക്കുന്ന വഡോദരയിലും ലീഡ് ചെയ്യുന്നു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അവര്‍ മുന്നിലാണ്. ബിജെപി നേതാക്കളായ സുഷമ സ്വരാജും, രാജ്‌നാദ് സിങ്ങും മുന്നിലാണ്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ മോഡിയേക്കാള്‍ ബഹുദൂരം പിന്നിലാണ്. യുപിഎ 54 സീറ്റില്‍ ലീഡ് ചെയ്യുന്നു.

ദേശീയ തലത്തില്‍ കക്ഷി നില

ബി.ജെ.പി    236
കോണ്‍ഗ്രസ്    64
തൃണമൂല്‍     25
എഐഎഡിഎംകെ    25
ബി.ജെ.ഡി    2
ടി.ഡി.പി    13
ടി.ആര്‍.എസ്    7
ആര്‍.ജെ.ഡി    2
ശിവസേന    14
വൈഎസ്ആര്‍ കോണ്‍ഗ്രസ് 7
എസ്.പി    9
എന്‍.സി.പി.    3
സി.പി.എം    11
എ.എ.പി    5

Scroll To Top