Sunday December 11, 2016
Latest Updates

ദേവേന്ദ്ര ഫദ്‌നാവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് 

ദേവേന്ദ്ര ഫദ്‌നാവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് 

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിന് ദേവേന്ദ്ര ഫദ്‌നാവിസിന് സാധ്യത തെളിഞ്ഞു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുമെന്നായിരുന്നു സൂചന. എന്നാല്‍ ഡല്‍ഹിയില്‍ താന്‍ സന്തുഷ്ടനാണെന്ന് ഗഡ്കരി പ്രഖ്യാപിച്ചതോടെ ആ സാധ്യത മങ്ങി.

ഫദ്‌നാവിസ് വ്യാഴാഴ്ച നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഗഡ്കരിയുടെ പ്രഖ്യാപനമുണ്ടായത്. ഇതോടെ ഫദ്‌നാവീസിന് സാധ്യത തെളിഞ്ഞു. മറ്റൊരു നേതാവിന്റെ പേരും ഇതുവരെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നിട്ടില്ല.

ഈ ആഴ്ച അവസാനത്തോടെ മഹാരാഷ്ട്ര ഭരണം സംബന്ധിച്ച് തീരുമാനമാകും. തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമുപേക്ഷിച്ച് ശിവസേനയും ബിജെപിയും പിരിഞ്ഞെങ്കിലും അധികാരത്തിലേറാന്‍ വീണ്ടും ഒന്നിക്കാമെന്ന തീരുമാനത്തിലാണ് നേതാക്കള്‍.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ബിജെപിക്ക് കഴിഞ്ഞെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ശിവസേനയെ കൂട്ടുപിടിക്കാന്‍ ബിജെപി തീരുമാനിച്ചത്.

Scroll To Top