Sunday December 11, 2016
Latest Updates

ദേവാലയ അള്‍ത്താര അശുദ്ധമാക്കിയ സംഭവത്തില്‍ പരക്കെ പ്രതിഷേധം 

ദേവാലയ അള്‍ത്താര അശുദ്ധമാക്കിയ സംഭവത്തില്‍ പരക്കെ പ്രതിഷേധം 

ബെല്‍ഫാസ്റ്റ് :ഡൌണ്‍ ആന്‍ഡ് കോണോര്‍ രൂപതയില്‍ പെട്ട ബെല്‍ഫാസ്റ്റ് ഓര്‍മ്യൂ റോഡ്  ഗുഡ് ഷെപ്പേര്‍ഡ് പള്ളിയുടെ അള്‍ത്താര,മ്യൂസിക് ആല്‍ബം നിര്‍മ്മിതാക്കള്‍ മലിനമാക്കുകയും ,സഭയുടെ തിരുവസ്തുക്കളെ അവഹേളിയ്ക്കുകയും ചെയ്തതായി 
 പരാതിയുയര്‍ന്നു

നടീനടന്മാര്‍ അള്‍ത്താരയില്‍ പ്രവേശിച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായുള്ള വീഡിയോ പ്രോമോയാണ് വൈറലായി സോഷ്യല്‍ മീഡിയയില്‍ ഓടിക്കൊണ്ടിരിക്കുന്നത്.

പള്ളിവികാരിയോ ഭരണ സമിതിയോ അറിയാതെയാണ് മ്യൂസിക് ആല്‍ബം ഷൂട്ട് ചെയ്തത്.ജനങ്ങള്‍ പറഞ്ഞറിഞ്ഞാണ് വികാരി വിവരം രൂപതയ്ക്ക് റിപ്പോര്‍ട്ട് ചെയ്തത്.സംഭവത്തില്‍ നടുങ്ങി നില്‍ക്കുകയാണ്ഇടവകാംഗങ്ങള്‍.

രൂപതാധികൃതര്‍ സംഭവത്തെ അപലപിച്ചു പ്രതിഷേധക്കുറിപ്പിറക്കി.ആറ് മിനുട്ട് നീണ്ടുനില്ക്കുന്ന വീഡിയോ ഡി ജെ വില്‍ക്കന്‍സനിന്റെ പുതിയ സംരംഭമാണ്.സംഭവത്തില്‍ അയര്‍ലണ്ടിലൊട്ടാകെയുള്ള കത്തോലിക്കാ വിശ്വാസികള്‍ പ്രതിഷേധത്തിലാണ് 

Scroll To Top