Friday December 09, 2016
Latest Updates

ദൃശ്യം : വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പേജിലൂടെ കണ്ടവര്‍ പതിനായിരത്തിലേറെ പേര്‍

ദൃശ്യം : വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പേജിലൂടെ കണ്ടവര്‍ പതിനായിരത്തിലേറെ പേര്‍

കൊല്ലം: ദൃശ്യം സിനിമയുടെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച കേസില്‍ വിദ്യാര്‍ത്ഥിക്കെതിരെ ഐടി നിയമപ്രകാരവും പകര്‍പ്പവകാശ നിയമപ്രകാരവും പൊലീസ് കേസെടുത്തു.
മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പോലീസ് പറയുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം അറിയാതെയാണ് വിദ്യാര്‍ത്ഥി ചിത്രം പ്രചരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇന്റര്‍നെറ്റില്‍ പുതിയ സിനിമ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ആന്റി പൈറസി സെല്ലിന്റെ തീരുമാനം.

ഗൗരവമറിയാതെ ചെയ്തതാണെന്നും ആരില്‍ നിന്നും പ്രതിഫലമൊന്നും പറ്റിയില്ലെന്നും പഌ് വണ്‍കാരന്‍ മൊഴി നല്‍കി. ഐടി ആക്ട്പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പ്രായം പരിഗണിച്ച് ജാമ്യം നല്‍കി.

പതിനായിരത്തിലേറെ പേര്‍ ഇതിനകം വിദ്യാര്‍ത്ഥിയുടെ ഫേസ് ബുക്ക് പേജ് വഴി ദൃശ്യം സിനിമ കണ്ടെന്നാണ് പോലീസ് നിഗമനം.

ദൃശ്യം സിനിമയുടെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് ആന്റി പൈറസി സെല്ലിന്റെ നടപടി. ഹൈ ടെക് സെല്ലിന്റെ സഹായത്തോടെ ആന്റി പൈറസി സെല്‍ നടത്തിയ അന്വേഷണത്തില്‍ കൊട്ടാരക്കരയിലെ ഒരു വിദ്യാര്‍ത്ഥിയുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ സിനിമ പോസ്സ്റ്റ് ചെയ്തിരിക്കുന്നതെന്ന് തെളിഞ്ഞു.

തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നെത്തിയ ഡിവൈ എസ് പി റഫീക്കിന്റെ നേത്വത്വത്തിലുളള പൊലീസ് സംഘം പഌ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് പിടികൂടി . കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കും നിരവധി പെന്‍ െ്രെഡവുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫേസ് ബുക്കില്‍ കേരള ട്യൂബ്‌സ് എന്ന പേജ് ക്രിയേറ്റ് ചെയ്താണ് ഇയാള്‍ സിനിമ പോസ്റ്റ് ചെയ്തത്

മൂന്നുപേരുകളിലായിരുന്നു ഫെയ്‌സ്ബുക്ക് അക്കൗണ്ട്. ഓരോന്നിലും പതിനായിരത്തോളം അംഗങ്ങള്‍. കഴിഞ്ഞ ശനിയാഴ്ച മുതലിങ്ങോട്ട് ഇതിലോരോ പേജിലും ദൃശ്യം സൗജന്യമായി കാണാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്.

വ്യാഴാഴ്ച വൈകിട്ടോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് എത്തിയപ്പോഴാണ് പഌ് വണ്‍ വിദ്യാര്‍ഥിയാണ് ഫോസ് ബുക്ക് അക്കൗണ്ടുകള്‍ക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. സൈറ്റില്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ദൃശ്യം അടക്കം ഏറ്റവും പുതിയ മലയാളം സിനിമകളുടെ പകര്‍പ്പ് എത്തിയിരുന്നു. ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്താണ് ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

Scroll To Top