Saturday December 03, 2016
Latest Updates

ദൃശ്യം തെലുങ്കില്‍; ജോര്‍ജുകുട്ടിയുടെ ഭാര്യക്കും മോള്‍ക്കും മാറ്റമില്ല

ദൃശ്യം തെലുങ്കില്‍; ജോര്‍ജുകുട്ടിയുടെ ഭാര്യക്കും മോള്‍ക്കും മാറ്റമില്ല

മലയാളത്തില്‍ ചരിത്രവിജയം നേടിയ ദൃശ്യം തെലുങ്കില്‍. തെലുങ്കിലും നായിക മീന തന്നെയാണ്.

ആശ ശരത് ചെയ്ത പൊലീസ് വേഷം ചെയ്യുന്നത് നദിയ മൊയ്തുവും്. ജോര്‍ജുകുട്ടിയുടെ പുന്നാരമോള്‍ എസ്തര്‍ തന്നെ. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ് ആണ് മോഹന്‍ലാല്‍ ചെയ്ത ജോര്‍ജുകുട്ടിയെ അവതരിപ്പിക്കുക.

നടിയും സംവിധായികയുമായ ശ്രീപ്രിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 22 ഫീമെയ്ല്‍ കോട്ടയത്തിന്റെ തെലുങ്ക് റീമേയ്ക്കായ മാലിനി 22 വിജയവാഡ സംവിധാനം ചെയ്തതും ശ്രീപ്രിയ ആയിരുന്നു. വൈഡ് ആങ്കിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് നിര്‍മിക്കുന്നത്.

ദൃശ്യത്തിന്റെ തമിഴ് റീമേയ്ക്കില്‍ ഉലകനായകന്‍ കമലഹാസന്‍ ആണ് നായകന്‍ ഈ പ്രോജക്ടിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയായിരിക്കും എന്നതാണ്. ചിത്രത്തിന്റെ കന്നഡ പതിപ്പും ഒരുങ്ങുന്നുണ്ട്. രവിചന്ദ്രനാണ് കന്നഡയില്‍ നായകന്‍.

Scroll To Top