Monday December 05, 2016
Latest Updates

‘ദൃശ്യം ‘ ഇന്ന് ഗാല്‍വേയില്‍ പ്രദര്‍ശനത്തിനെത്തും

‘ദൃശ്യം ‘  ഇന്ന് ഗാല്‍വേയില്‍ പ്രദര്‍ശനത്തിനെത്തും

ഗാല്‍വേ:മലയാളിക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിച്ച ‘ദൃശ്യം’ ഗാല്‍വേയില്‍ ഇന്ന്  (ശനിയാഴ്ച്ച )പ്രദര്‍ശനത്തിന് എത്തുന്നു. ഗാല്‍വെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി ആണ് ഗാല്‍വേയിലെ മലയാളികള്‍ കാത്തിരുന്ന ദൃശ്യാനുഭവം ഒരുക്കുന്നത്. ഫെബ്രുവരി എട്ടാം തീയതി ഉച്ചകഴിഞ്ഞ് 2.30 നാണ് ഗാല്‍വേ ടൌണ്‍ ഹാള്‍ തീയറ്ററില്‍ ആണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് .
തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ജിത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രം ദൃശ്യം മലയാള സിനിമയുടെ ഇതുവരെ ഉള്ള സകല കളക്ഷന്‍ റിക്കോര്‍ഡും തകര്‍ത്ത് കഴിഞ്ഞു.സൂപ്പര്‍ സംവിധായകന്‍ ജിത്തുവും മലയാളികളുടെ പ്രിയ താരം മോഹന്‍ലാലും ആദ്യമായി ഒന്നിച്ച ചിത്രം ആയ ദൃശ്യം എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഇപ്പോഴും ഹൌസ്ഫുള്ളായി ആയി ആണ് പ്രദര്‍ശിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും റ്റിക്കറ്റിനും താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപെടുക

0879443373

റ്റിക്കറ്റുകള്‍ ഗാല്‍വേ ഏഷ്യന്‍ ഷോപ്പില്‍ ലഭ്യമാണ്.
ടൌണ്‍ ഹാള്‍ കൌണ്ടറില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു

Scroll To Top