Saturday December 10, 2016
Latest Updates

ദൂരദര്‍ശന്‍ ചര്‍ച്ചയ്ക്കിടെ തീകൊളുത്തിയ പ്രവര്‍ത്തകന്‍ കെട്ടിപ്പിടിച്ച ബിഎസ്പി നേതാവ് മരിച്ചു

ദൂരദര്‍ശന്‍ ചര്‍ച്ചയ്ക്കിടെ തീകൊളുത്തിയ പ്രവര്‍ത്തകന്‍ കെട്ടിപ്പിടിച്ച ബിഎസ്പി നേതാവ് മരിച്ചു

ലഖ്‌നൗ: ദൂരദര്‍ശന്‍ ചര്‍ച്ചയ്ക്കിടെ സ്വയം തീ കൊളുത്തിയ ബിഎസ്പി പ്രവര്‍ത്തകന്‍ നേതാവിനെ കെട്ടിപ്പിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ ബിഎസ്പി നേതാവ് മരിച്ചു. കമറുസാമ ഫൗജിയാണ് മരിച്ചത്. തീ കൊളുത്തിയ പ്രവര്‍ത്തകന്‍ കെട്ടിപ്പിടിച്ചതിനെ തുടര്‍ന്ന് 75 ശതമാനം പൊള്ളലേറ്റ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്.

ലക്‌നൗവില്‍നിന്ന് 160 കിലോമീറ്റര്‍ മാറിയുള്ള സുല്‍താന്‍പൂരിലെ പാര്‍ക്കില്‍ ദൂരദര്‍ശന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടെയാണ് സംഭവം. ദുര്‍ഗേഷ് കുമാര്‍ സിങ് എന്ന ബിഎസ്പി പ്രവര്‍ത്തകന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം നേതാവിനെ കെട്ടിപ്പിടിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെ ധാരാളം പേര്‍ നോക്കി നില്‌ക്കെയാണ് സംഭവം.

95 ശതമാനം പൊള്ളലേറ്റ ദുര്‍ഗേഷ് കുമാര്‍ സിങ്  തല്ക്ഷണം മരണമടഞ്ഞു. നേതാവിനെ പൊള്ളലേല്‍പ്പിക്കാന്‍ പ്രകോപനമായതു എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചു. അതേസമയം ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്ന് കമറുസാമയുടെ സഹോദരന്‍ ആരോപിച്ചു.

Scroll To Top