Tuesday December 06, 2016
Latest Updates

ദൂതനെ അയച്ച് എന്‍ഡാ കെന്നി രാജി ആവശ്യപ്പെട്ടു ? അലന്‍ ഷാറ്ററെ രക്ഷിക്കാന്‍ ഗാര്‍ഡാ തലവനെ ബലിയാടാക്കി

ദൂതനെ അയച്ച് എന്‍ഡാ കെന്നി രാജി ആവശ്യപ്പെട്ടു ? അലന്‍ ഷാറ്ററെ രക്ഷിക്കാന്‍ ഗാര്‍ഡാ തലവനെ ബലിയാടാക്കി

ഡബ്ലിന്‍ : മുന്‍ ഗാര്‍ഡാ കമ്മീഷണര്‍ മാര്‍ട്ടിന്‍ കള്ളിനാന്റെ അപ്രതീക്ഷിത രാജി എന്‍ഡാ കെന്നിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് സൂചന. സര്‍വീസിലെ ഒരു ഉന്നത സിവില്‍ ഉദ്യോഗസ്ഥനെ രാത്രിയില്‍ മാര്‍ട്ടിന്‍ കളിനാന്റെ വീട്ടിലേക്ക് കെന്നി അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ കെന്നിയുടെ നിര്‍ദേശപ്രകാരമാണ് കള്ളിനാന്‍ പദവി രാജി വെച്ചതെന്ന ഊഹാപോഹമാണ് ശക്തമായിരിക്കുന്നത്. എന്‍ഡാ കെന്നിയുടെ തീരുമാനം തന്നെ ഞെട്ടിച്ചെന്ന് കഴിഞ്ഞ ദിവസം കള്ളിനാന്‍ പറയുകയും ചെയ്തു. ടെലിഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കള്ളിനാന്‍ പദവി രാജി വെയ്ക്കുന്ന കാര്യം അറിയിച്ചത്.

കള്ളിനാന്‍ രാജി വെച്ചില്ലെങ്കില്‍ വിവാദത്തിന്റെ പേരില്‍ നിയമമന്ത്രി അലന്‍ഷാറ്റാര്‍ തന്നെ രാജിവെയ്‌ക്കേണ്ടി വരുമായിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ,ഗാര്‍ഡ ചീഫിനെ ബലിയാടാക്കുകയായിരുന്നുവത്രേ.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിന് പിന്നാലെ സ്ഥാനം രാജിവെയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് അറിയിച്ചുകൊണ്ട് നിയമവകുപ്പ് സെക്രട്ടറി ജനറല്‍ ബ്രയാന്‍ പഴ്‌സെല്‍ കള്ളിനാനെ വിളിച്ച് അറിയിച്ചതായി അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളും സൂചന നല്‍കുന്നുണ്ട്. അന്ന് രാത്രിയില്‍ തന്നെ പഴ്‌സല്‍ കള്ളിനാനെ വീട്ടില്‍ വന്ന് സന്ദര്‍ശിക്കുകയും ചെയ്തു. ക്യാബിനറ്റ് മീറ്റിംഗില്‍ കള്ളിനാനെ പുറത്താക്കാന്‍ എടുത്ത തീരുമാനം അറിയിക്കാന്‍ കെന്നി അയച്ചതാണ് പഴ്‌സലിനെ എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം കെന്നി നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്നാണ് കള്ളിനാനെ പുറത്താക്കിയതെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു കെന്നി ചെയ്തത്. അതേസമയം പഴ്‌സലിന് തീരുമാനം അയച്ച കാര്യത്തില്‍ തൃപ്തികരമായ ഒരു വിശദീകരണം നടത്താന്‍ ഇതുവരെ കെന്നിക്ക് കഴിഞ്ഞിട്ടുമില്ല. എന്നാല്‍ നിയമവകുപ്പില്‍ കള്ളിനാന്റെ ഏറ്റവും അടുത്തയാള്‍ക്കാരില്‍ ഒരാളാണ് പഴ്‌സല്‍.

വ്യപകമായി ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കള്ളിനാന്‍െ്‌റ രാജി. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനോ മതിയായി ഖേദം പ്രകടിപ്പിക്കാനോ കഴിയാഞ്ഞ കള്ളിനാന്റെ ആരാച്ചാരായി പഴ്‌സലിനെ ഉപയോഗിക്കുകയായിരുന്നെന്ന് ഡപ്യൂട്ടി ഷെയിന്‍ റോസ് ഒരു പ്രമുഖ മാധ്യമത്തില്‍ എഴുതിയതും ഊഹാപോഹങ്ങള്‍ക്ക് കരുത്തു പകരുന്നുണ്ട്. ടെലഫോണ്‍ ചോര്‍ത്തല്‍ സംഭവത്തിലെ വൈരുദ്ധ്യതയെ കുറിച്ച് അറിയിക്കാന്‍ മാത്രമാണ് പഴ്‌സലിനെ കള്ളിനാന്റെ വീട്ടിലേക്ക് അയച്ചതെന്നാണ് കെന്നി പിന്നീട് നല്‍കിയ വിശദീകരണം. 30 വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്ന ഫോണ്‍ ചോര്‍ത്തലിന് തന്നെ ബലിയാടാക്കിയത് ഞെട്ടിച്ചെന്ന് കള്ളിനാന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വിവരം അറിയിക്കാനായി പഴ്‌സലിനെ തന്നെ തന്‍െ്‌റ വീട്ടിലേക്ക് അയച്ചതില്‍ കള്ളിനാന് അതിയായ ദു:ഖമുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു

Scroll To Top