Sunday December 04, 2016
Latest Updates

ദുല്‍ഖര്‍ ചിത്രം ഹണ്‍ഡ്രഡ് ഡെയ്‌സ് ഓഫ് ലവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ഈ മാസം 20ന്

ദുല്‍ഖര്‍ ചിത്രം ഹണ്‍ഡ്രഡ് ഡെയ്‌സ് ഓഫ് ലവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ഈ മാസം 20ന്

ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഹണ്‍ഡ്രഡ് ഡേയ്‌സ് ഓഫ് ലവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനൂസിന്റെ ആദ്യ ചിത്രമാണിത്. ഈ വര്‍ഷത്തില്‍ ദുല്‍ഖറിന്റെ ആദ്യ റിലീസുമാണ് ഈ ചിത്രം.

വിനീത്, രാഹുല്‍ മാധവ്, ഡിജെ ശേഖര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രമുഖ വേഷത്തിലുണ്ട്. ബാംഗഌര്‍ ഡെയ്‌സിന് ശേഷം ബാംഗഌര്‍ നഗരത്തെ പശ്ചാത്തലമാക്കി ഒരുക്കപ്പെടുന്ന ചിത്രമാണ് ഹണ്‍ഡ്രഡ് ഡെയ്‌സ് ഓഫ് ലവ്. പ്രണയത്തെ അടിസ്ഥാനപ്പെടുത്തിയാണ് കഥ പരുവപ്പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായിട്ടാണ് ദുല്‍ഖറിന്റെ കഥാപാത്രം. ഈ മാസം 20നാണ് റിലീസ്.

ഗോവിന്ദ് മേനോനാണ് സംഗീതസംവിധായകന്‍. പ്രദീഷ് വര്‍മ്മയാണ് ക്യാമറ. പ്‌ളേഹൗസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.ദുല്‍ക്കറിന്റെ ഈ വര്ഷത്തെ ആദ്യ റിലീസ് കൂടിയാണ് 100 ഡേയ്‌സ് ഓഫ് ലവ്‌

100 days of love

Scroll To Top